ബേപ്പൂർ ഉൾക്കടലിൽ മൃതദേഹം ഒഴുകുന്നതായി വിവരം: മറൈൻ എൻഫോഴ്സ്മെൻറ്​ വിഭാഗം തിരച്ചിൽ നടത്തി

ബേപ്പൂർ: ഉൾക്കടലിൽ ഒരു മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടതായുള്ള വിവരത്തെ തുടർന്ന് മറൈൻ എൻഫോഴ്സ്മ​െൻറ് തിരച്ചിൽ നടത്തി. ബുധനാഴ്ച രാവിലെ 9.30ഓടെ മറൈൻ എൻഫോഴ്സ്മ​െൻറും ഫിഷറീസ് റെസ്ക്യൂ വിഭാഗവും ചേർന്ന് മൂന്നു മണിക്കൂറിലധികം ഉൾക്കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബേപ്പൂർ അഴിമുഖത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച പുലർച്ചയോടെ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ട വിവരം കോസ്റ്റൽ പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ച ഉടനെ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം ഗോൾഡൻ എന്ന ബോട്ടുമായി പരിശോധനക്കായി ഉൾക്കടലിലേക്ക് പുറപ്പെട്ടു. 9.30ന് ഉൾക്കടലിലേക്ക് പുറപ്പെട്ട ബോട്ട് ഉച്ചക്ക് ഒരു മണിയോടെ തുറുമുഖത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായവരിൽ ഇനിയും 150ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.