വടകര: നടക്കുതാഴ, വടകര വില്ലേജ് ഓഫിസിലെത്തിയ ആരും വൈക്കം മുഹമ്മദ് ബഷീറിെൻറ ഭാർഗവീനിലയം എന്ന കഥ ഓർക്കും. അത്രമേൽ പരിതാപകരമാണ് അവസ്ഥ. വടകര മിനിസിവിൽ സ്റ്റേഷൻ വളപ്പിലെ കെട്ടിടം തീർത്തും അപകടാവസ്ഥയിൽ. മേൽക്കൂരയും ജനലുകളോട് ചേർന്ന ചുമരും പലയിടത്തായി പൊട്ടി കോൺക്രീറ്റ് അടർന്നുവീഴുകയാണ്. മാസങ്ങളായുള്ള തകർച്ച പരിഹരിക്കാത്തതു കൊണ്ട് ബാക്കി ഭാഗവും ഉടൻതന്നെ വീഴുമെന്ന നിലയിലാണ്. പലയിടത്തും കോൺക്രീറ്റ് കമ്പികൾ പുറത്തായിട്ടുണ്ട്. 20 വർഷം മുമ്പ് പണിത കെട്ടിടം പിന്നീടൊരിക്കലും നന്നാക്കിയിട്ടില്ല. മഴക്കാലത്ത് മുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ചോർച്ച പതിവാണ്. ജനലുകൾ പലതും തുറക്കാൻ പറ്റാത്ത നിലയിലുമാണ്. കെട്ടിടത്തിെൻറ അപകടാവസ്ഥയെപ്പറ്റി പരാതി കിട്ടിയതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം പരിശോധിക്കാനെത്തിയിരുന്നു. എന്നാൽ, ഉടൻ നടപടി സ്വീകരിക്കാത്തപക്ഷം വൻ ദുരന്തം ക്ഷണിച്ചുവരുത്തലാവുമെന്നാണ് വിലയിരുത്തൽ. തൊട്ടടുത്ത കോടതി കെട്ടിടത്തിെൻറയും മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിെൻറയും അവസ്ഥയും ദയനീയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.