എം.ഇ.ടി കോളജ് റാഗിങ് കേസ്: പ്രതികൾക്കെതിരെ റാഗിങ്​ വകുപ്പുകൾ കൂടി

നാദാപുരം: നാദാപുരം എം.ഇ.ടി കോളജ് ജൂനിയർ വിദ്യാർഥിയെ റാഗിങ് ചെയ്ത സംഭവത്തിൽ കോളജിലെ അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് റാഗിങ് വകുപ്പ് ചേർത്ത് കേസെടുത്തു. പരിക്കേറ്റ വിദ്യാർഥിയുടെയും കോളജ് അധികൃതരുടെയും പരാതിയിലാണ് കോടതിയിലുള്ള കേസിൽ റാഗിങ് വകുപ്പു കൂടി ചേർത്തത്. പ്രതികൾ ഉടൻ അറസ്റ്റിലാകും. കോളജിൽ ചേർന്ന ആൻറി റാഗിങ് സെല്ലി​െൻറ യോഗം വിദ്യാർഥിക്കു നേരെ നടന്ന അക്രമം പൂർണമായും റാഗിങ് സ്വഭാവത്തിലുള്ളതിനാൽ പ്രതികൾക്കെതിരെ ഇതു പ്രകാരം നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ അധ്യക്ഷത വഹിച്ചു. ജന പ്രതിനിധികളായ റീന, റീജ, പ്രഫ. ഹസൻ കുട്ടി എന്നിവർ സംസാരിച്ചു. കോളജ് കമീഷൻ അന്വേഷണ റിപ്പോർട്ട് ഫർസാന അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഇ.കെ. അഹമ്മദ് സ്വാഗതം പറഞ്ഞു. മൂന്നാം വർഷ ബി.കോം, ബി.ബി.എ വിദ്യാർഥികളായ റുവൈസ്, നസീബ്, ജുനൈദ്, ഷംനാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് റാഗിങ് വകുപ്പു കൂടി ചേർത്ത് കേസെടുത്തിരിക്കുന്നത്. കോളജ് അധികൃതരുടെ അന്വേഷണ റിപ്പോർട്ടിൽ പുതുതായി ഉൾപ്പെട്ട മറ്റു മൂന്നുപേർക്കെതിരെയും റാഗിങ് വകുപ്പ് ഉൾപ്പെടുത്തണമോ എന്ന് പരിശോധിക്കുമെന്ന് നാദാപുരം എസ്.ഐ എൻ. പ്രജീഷ് അറിയിച്ചു. മൂന്നാം വർഷ വിദ്യാർഥികളായ ഷാഫി, ഹക്കീം, സയീദ് എന്നിവരെ കൂടിയാണ് പുതുതായി കേസിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മാസം 21 -നാണ് രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി നാദാപുരം കക്കംവെള്ളിയിലെ കുന്നുമ്മൽ ഷിനാസിനെ-(19) റാഗിങ്ങി​െൻറ മറവിൽ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചത്. നാദാപുരം എം.ഇ.ടി കോളജിൽ ആദ്യമായാണ് വിദ്യാർഥികൾക്കുനേരെ റാഗിങ്‌ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്നത്. നേരത്തേ റാഗിങ്ങി​െൻറ പേരിൽ അക്രമസംഭവങ്ങൾ പലതവണ നടന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസൊതുക്കുകയാണ് പതിവ്. ഇപ്പോഴത്തെ അക്രമ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ രക്ഷിതാക്കൾ സമ്മർദത്തിന് വഴങ്ങാത്തതിനാലാണ് അക്രമികൾ കുടുങ്ങിയത്. അതിനിടെ റാഗിങ് കേസിൽ സാക്ഷിപറയാതിരിക്കാൻ വിദ്യാർഥികൾക്കുനേരെ ഇപ്പോഴും ഭീഷണിയുണ്ടത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.