ഗതാഗത നിയന്ത്രണം

കോഴിക്കോട്: മിനി ബൈപാസ് റോഡിൽ വളയനാട് റോഡ് ജങ്ഷൻ മുതൽ മാങ്കാവ് പാലം വരെ ജെ.ഐ.സി.എ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ജനുവരി ഒമ്പത് മുതൽ ക്രമീകരിച്ചു. കോഴിക്കോട് ഭാഗത്തുനിന്നുളള വാഹനങ്ങൾ ബൈപാസ് റോഡിലൂടെ സാധാരണ പോലെയും മീഞ്ചന്ത ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മാങ്കാവ് ജങ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് പുഷ്പ ജങ്ഷൻ വഴിയും പോകണം. വൻമുഖം -കീഴൂർ റോഡിൽ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കീഴൂർ നെയ്വരാണി പാലവും ചിങ്ങപുരം സ്കൂളിനു സമീപമുള്ള കനാൽ കൾവർട്ടും പൊളിച്ചു പണിയേണ്ടതിനാൽ ഇതിനിടയിലുള്ള സ്ഥലത്തേക്ക് പോകേണ്ട വാഹനങ്ങൾ പെരുമാൾപുരം-പള്ളിക്കര റോഡും, തിക്കോടി പഞ്ചായത്ത് കോഴിപ്പുറം--മുചുകുന്ന് റോഡും ഉപയോഗപ്പെടുത്തണം. ടെക്നീഷ്യന്മാരെ നിയമിക്കുന്നു കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിൽ ആരംഭിക്കുന്ന കയർ ഡിഫൈബറിങ് യൂനിറ്റുകളിലേക്ക് മെഷീൻ റിപ്പയറിങ്ങിനും വാർഷിക പരിപാലനത്തിനുമായി രൂപവത്കരിക്കുന്ന ആഗ്രാ സർവീസ് ടെക്നിക്കൽ യൂനിറ്റിലേക്ക് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ മെക്കാനിക്കൽ, ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ, ഫിറ്റർ (ഐ.ടി.ഐ), ഇലക്ട്രീഷൻ (ഐ.ടി.ഐ) എന്നീ യോഗ്യതയുള്ളവർക്കാണ് േഗ്രാ സർവിസ് ടീമിൽ അംഗമാകാൻ അവസരം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജനുവരി 10ന് രാവിലെ 11.30ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലമിഷൻ കോ-ഓഡിനേറ്ററുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.