വിവേചനം അവസാനിപ്പിക്കണം

കോഴിക്കോട്: സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്കൂളുകളോടുള്ള സർക്കാർ വിവേചനം അവസാനിപ്പിക്കണമെന്ന് ഒാൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ ആൻഡ് ചിൽഡ്രൻ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന തുല്യ പരിഗണന സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും അനുവദിക്കണം. സേവന മേഖലയിൽ ഉൾപ്പെടുത്തി വൈദ്യുതി താരിഫ് കുറക്കുകയും കെട്ടിട നികുതി ഒഴിവാക്കുകയും വേണം. വാർത്തസമ്മേളനത്തിൽ ദേശീയ പ്രസിഡൻറ് ശാമിൽ അഹ്മദ്, സംസ്ഥാന പ്രസിഡൻറ് അനു ചാേക്കാ, എൻ. രാമചന്ദ്രൻ നായർ, എം. നാസർ, ഡോ. ജെ. മോസസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.