കക്കോടി: കമ്യൂണിറ്റിഹാളിനു സമീപത്തെ . രണ്ടുവർഷം മുമ്പ് പഞ്ചായത്ത് നവീകരിച്ച പൊതുശൗചാലയം കാടുമൂടി വഴിയടഞ്ഞ് ഉപയോഗരഹിതമായതോടെയാണ് മദ്യപർ കൈയടക്കിയത്. ശൗചാലയത്തിലേക്കുള്ള വഴിയിൽ മാലിന്യവും കാടും നിറഞ്ഞതുകാരണം ബൈപാസ് റോഡ് ചാടിക്കയറി ചുറ്റിക്കറങ്ങി കൽക്കെട്ട് ഇറങ്ങിവേണം പ്രാഥമിക കാര്യങ്ങൾക്കെത്താൻ. ഇതുമൂലം ശൗചാലയമുപയോഗിക്കാൻ ആളുകൾ മടിച്ചതോടെയാണ് മദ്യപരുടെയും അനാശാസ്യക്കാരുടെയും താവളമായത്. ഒഴിഞ്ഞ നിരവധി മദ്യക്കുപ്പികളാണ് ഇവിടെ വലിച്ചെറിഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു ചാക്ക് കുപ്പികളാണ് ഇവിടെനിന്ന് ആക്രിക്കടയിലേക്ക് കൊണ്ടുപോയതെന്ന് ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾ പറയുന്നു. മൂന്നു മുറികളിൽ ഒന്ന് തുറന്നിട്ടിട്ടുണ്ടെങ്കിലും വൃത്തിഹീനമായ നിലയിലാണ്. തെരുവുവിളക്കില്ലാത്തതിനാൽ രാത്രിയിൽ മദ്യപരുടെ ശല്യം കാരണം ഇതുവഴി നടക്കാനും മടിക്കുകയാണ്. toilet 1 കക്കോടി കമ്യൂണിറ്റിഹാളിനു സമീപത്തെ ഗ്രാമപഞ്ചായത്ത് പൊതുശൗചാലയ വഴിയിൽ കാടും മാലിന്യവും നിറഞ്ഞിരിക്കുന്നു toilet 2 കമ്യൂണിറ്റിഹാളിനു സമീപത്തെ ഗ്രാമപഞ്ചായത്ത് പൊതുശൗചാലയത്തിനു മുന്നിൽ വലിച്ചെറിഞ്ഞ ഒഴിഞ്ഞ മദ്യക്കുപ്പികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.