കോഴിക്കോട്: സ്കൂളിലെ ക്ലാസ് മുറിയിലെ അലമാരകളും പുസ്തകങ്ങളും സാമൂഹിക വിരുദ്ധർ കത്തിച്ചു. ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിലെ അലമാരയും പുസ്തകവുമാണ് തീയിട്ട് നശിപ്പിച്ചത്. രണ്ടു ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും തൂക്കിയിട്ടിരുന്ന ചാർട്ടുകളും മറ്റുമാണ് കൂട്ടിയിട്ട് കത്തിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് സ്റ്റീൽ അലമാരകളും തീവെച്ച് നശിപ്പിച്ചവയിൽപ്പെടും. താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളായതിനാൽ താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നില്ല. എല്ലാ ഞായറാഴ്ചയും സ്കൂളിൽ വൈകീട്ട് ആറിന് നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ എത്തിയവരാണ് സംഭവം കണ്ടത്. ചുറ്റുമതിലിെൻറ ഒരുഭാഗം തകർന്നു വീണതിനെത്തുടർന്ന് ഓലയും മറ്റും ഉപയോഗിച്ച് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ മതിലും കത്തിച്ചിട്ടുണ്ട്. ഇത് സമീപവാസികൾ വെള്ളമൊഴിച്ച് അണക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് സാമൂഹികവിരുദ്ധർ സ്കൂളിലെ മൂത്രപ്പുരയിലെ പൈപ്പും മറ്റും അടിച്ചു പൊട്ടിച്ചിരുന്നു. പൊലീസിൽ പരാതിപ്പെെട്ടങ്കിലും ആരെയും പിടികൂടിയില്ല. കാൻറീനിൽനിന്ന് സ്ഥിരമായി ഭക്ഷണസാധനങ്ങളും പണവും മോഷണം പോവാറുണ്ടെന്നും പരാതിയുണ്ട്. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ സംഭവസ്ഥലം സന്ദർശിച്ചു. ചുറ്റുമതിൽ നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കസബ എസ്.ഐ മോഹൻദാസിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ലിഫ്റ്റിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി കോഴിക്കോട്: കെട്ടിടത്തിെൻറ ലിഫ്റ്റിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തിരുവമ്പാടി സ്വദേശി തരുണയിൽ പോൾ ആണ് കനകാലയ ബാങ്കിന് സമീപമുള്ള ൈഹക്കൺ ടവറിലെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹംതന്നെ അറിയിച്ച പ്രകാരം ബീച്ച് ഫയറിലെ അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീൻ, ലീഡിങ് ഫയർമാൻ സദാനന്ദൻ, ഫയർമാന്മാരായ രേജഷ്, സനിൽ എന്നിവർ എമർജൻസി ടെൻഡറുമായിവന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.