എകരൂല്‍: ബാലുശ്ശേരി താലൂക്ക് സര്‍ക്കാർ ആശുപത്രിയില്‍ ഡയാലിസിസ് സെൻററിെൻറ പ്രവര്‍ത്തനഫണ്ടിലേക്ക് ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അരലക്ഷം രൂപ നല്‍കുമെന്ന്‍ പ്രസിഡൻറ് നാസര്‍ എസ്റ്റേറ്റ്മുക്ക് അറിയിച്ചു. ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജനകീയ കൂട്ടായ്മയില്‍ മൂന്നുകോടിരൂപ സ്വരൂപിക്കാന്‍ കഴിഞ്ഞദിവസം പുരുഷന്‍കടലുണ്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു പേരാമ്പ്ര: നെൽവയൽ തരം മാറ്റി നികത്തുന്നവർക്ക് മന്ത്രി പ്രോത്സാഹനം നൽകുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. നൊച്ചാട്, കായണ്ണ വില്ലേജുകളിൽ ഉൾപ്പെട്ട കക്കാഞ്ചേരി താഴെ മുതൽ കൊമ്പത്തത്ത് താഴെ വരെയുള്ള 50 ഏക്കറോളം നെൽവയൽ ഇതിനകം തരം മാറ്റി നികത്തി. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ കലക്ടർക്ക് പരാതി നൽകുകയും തുടർന്ന് 45 സെൻറ് വയൽ മണ്ണെടുത്ത് പൂർവസ്ഥിതിയിലാക്കുകയും ചെയ്തിരുന്നു. ശേഷിക്കുന്നതും പൂർവസ്ഥിതിയിലാക്കാൻ പരിസ്ഥിതി പ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കെ ഈ വയലുകളിൽ ബാങ്കിെൻറ നേതൃത്വത്തിൽ പച്ചക്കറി കൃഷി മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത് വയൽ തരംമാറ്റുന്നതിന് പ്രോത്സാഹനമാകുമെന്ന് പരിസ്ഥിതി പ്രവർത്തകരുടെ യോഗം കുറ്റപ്പെടുത്തി. ഇവിടെ പൂർവസ്ഥിതിയിലാക്കി നെൽകൃഷി നടത്താനാണ് മന്ത്രി പ്രോത്സാഹനം നൽകേണ്ടതെന്നും യോഗം പറയുന്നു. യോഗത്തിൽ പ്രിയൻ അധ്യക്ഷത വഹിച്ചു. വി. ടി. രാജൻ, അനീഷ് വാളൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.