പേരാമ്പ്ര: പി.എന്‍.ബി മുന്‍ ജീവനക്കാരനും പൊതുപ്രവര്‍ത്തകനുമായ സി.ടി. ദാമോദരന്‍ നായരുടെ നിര്യാണത്തില്‍ കൂത്താളിയില്‍ ചേര്‍ന്ന സർവകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. പി. ശങ്കരന്‍, കെ.എം. ബാലകൃഷ്ണന്‍, കെ. സുധാകരന്‍, ടി.സി. രാമര്‍ നമ്പ്യാര്‍, കെ.എം. ഗോവിന്ദന്‍, മോഹന്‍ദാസ് ഓണിയില്‍, പി. അച്യുതന്‍, മുഹമ്മദ് ലാല്‍, പി. ആദര്‍ശ്, ദിവാകരന്‍ കല്ലോട് എന്നിവര്‍ സംസാരിച്ചു. സി.ടി. ദാമോദരന്‍ നായരുടെ നിര്യാണത്തില്‍ കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻറ് മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, തണ്ടോറ ഉമ്മര്‍, രാജന്‍ കെ. പുതിയേടത്ത്, സി.കെ. ബാലന്‍, ഇ.ടി. സത്യന്‍, സി. പ്രേമന്‍, പി. മോഹനന്‍, പി.വി. ലക്ഷ്മിക്കുട്ടി അമ്മ, വി.വി. ജിനി, ബിനോയ് ശ്രീവിലാസ്, കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി, എന്‍.പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. പരീക്ഷ മാറ്റിവെച്ചു പേരാമ്പ്ര: കൂത്താളി സർവിസ് സഹകരണ ബാങ്ക് 10ന് നടത്താനിരുന്ന പ്യൂണ്‍ തസ്തികയിലേക്കുള്ള പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി പ്രസിഡൻറ് മഹിമ രാഘവൻ നായർ അറിയിച്ചു. ജനപ്രതിനിധികൾക്ക് ശിൽപശാല പേരാമ്പ്ര: ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്കുള്ള ഏകദിന ശിൽപശാല പേരാമ്പ്ര ബി.ആർ.സിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. കൃഷ്ണാനന്ദൻ ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിനെക്കുറിച്ചായിരുന്നു ശിൽപശാല. വിദ്യാലയങ്ങളെ മികവിെൻറ കേന്ദ്രങ്ങളാക്കാൻ കർമപരിപാടികൾ ആസൂത്രണം ചെയ്യാൻ യോഗം തീരുമാനിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സുനിൽ കുമാർ അരിക്കാംവീട്ടിൽ അധ്യക്ഷത വഹിച്ചു. ഇ.പി. കാർത്യായനി, ജി. രവി, നഫീസ കൊയിലോത്ത്, വി.കെ. സുമതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.