കടിയങ്ങാട് തണൽ കരുണ ഡയാലിസിസ് സെൻററിന് ശിലയിട്ടു

പേരാമ്പ്ര: ചങ്ങരോത്ത് കടിയങ്ങാട് പാലത്ത് തണല്‍ കരുണ ഡയാലിസിസ് സ​െൻററിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തറക്കല്ലിട്ടു. സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അനിയന്ത്രിത കീടനാശിനി പ്രയോഗവും പുതിയ ഭക്ഷണസംസ്‌കാരവും വൃക്കരോഗികളുടെ വർധനക്ക് കാരണമാവുന്നുണ്ടോയെന്ന് പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെട്ടിടനിര്‍മാണത്തിനായി തെരുവത്ത് മജീദ് സൗജന്യമായി നല്‍കിയ സ്ഥലത്തി​െൻറ രേഖയും ഫണ്ടും ഇ.കെ. വിജയന്‍ എം.എൽ.എ ഏറ്റുവാങ്ങി. സ​െൻററിലേക്ക് ആവശ്യമായ പത്ത് ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഫണ്ട് തണല്‍ യു.എ.ഇ ഘടകത്തിനുവേണ്ടി കുളക്കണ്ടത്തില്‍ ജമാൽ, ടി.കെ. റിയാസ്, ഒ.എം. നവാസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. കിണര്‍ നിർമാണത്തിനാവശ്യമായ തുക പുളിയുള്ളതില്‍ മൊയ്തു ഹാജി, കെ.പി. മുനീര്‍ എന്നിവർ ചടങ്ങില്‍ നല്‍കി. ഡോ. വി. ഇദ്രിസ്, മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ്, സി.എൻ. ബാലകൃഷ്ണൻ (പ്രസിഡൻറ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്), പി.പി. കൃഷ്ണാനന്ദ് (വൈസ് പ്രസി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്), എം. കുഞ്ഞമ്മദ് (കൺവീനർ, പേരാമ്പ്ര മണ്ഡലം വികസന മിഷൻ), സൗഫി താഴെക്കണ്ടി, സൈറാബാനു (ബ്ലോക്ക് അംഗങ്ങൾ), ഇ.വി. രാമചന്ദ്രൻ, തെരുവത്ത് അബ്ദുൽ മജീദ്, കെ.വി. കുഞ്ഞിക്കണ്ണൻ, ബഷീർ പാളയാട്ട്, കെ.കെ. ഭാസ്കരൻ, എൻ.കെ. അബ്ദുൽ അസീസ്, കെ.ജി. രാമനാരായണൻ, വി.എം. മൊയ്തു, മുസ്തഫ പാലേരി, ടി.കെ. റിയാസ്, എ.കെ. തറുവൈ ഹാജി, ഒ.എം. നവാസ്, കെ.പി.ആർ. അബ്ദുൽകരീം, കിണറ്റുംകണ്ടി അമ്മദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ആയിഷ സ്വാഗതവും പി.എം. യൂസുഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.