തണൽ കെട്ടിടനിർമാണ ഫണ്ട് കൈമാറി

നന്തിബസാർ: പെരുമാൾപുരത്ത് പ്രവൃത്തി ആരംഭിച്ച തണലി​െൻറ 10ാമത് ജനകീയ ഡയാലിസിസ് സ​െൻറർ കെട്ടിടത്തി​െൻറ ഫണ്ട് കൈമാറി. കെട്ടിടത്തി​െൻറ ചെലവ് പൂർണമായും തുടർചെലവുകൾ വലിയൊരു ഭാഗവും യു.എ.ഇ പയ്യോളി തണൽ ചാപ്റ്ററാണ് ഏറ്റെടുത്തത്. കെ. ദാസൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും യു.എ.ഇ ചാപ്റ്റർ ഫണ്ടും നാട്ടിൽ നിന്ന് പ്രദേശിക കമ്മിറ്റികൾ ശേഖരിച്ച ഫണ്ടി​െൻറ ആദ്യഗഡുക്കളും ഏറ്റുവാങ്ങുകയും ചെയ്തു. നഗരസഭ ചെയർപേഴ്സൻ പി. കുൽസു അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. ഇദ്രീസ്, യു.എ.ഇ ചാപ്റ്റർ രക്ഷാധികാരി സഹദ് പുറക്കാട്, പ്രസിഡൻറ് എ.കെ. അബ്ദുറഹിമാൻ, ട്രഷറർ എം.സി. മുഹമ്മദ് ഫസലുറഹ്മാൻ, നിയാസ് തിക്കോടി, നാസർ അബ്ദുല്ല പടിഞ്ഞാറയിൽ പയ്യോളി, നാസർ നന്തി, ഹംസ കൊയിലോത്ത്, കൗൺസിലർ ഷാഹുൽ ഹമീദ്, എം.കെ പ്രേമൻ, ആർ. വിശ്വൻ, മഠത്തിൽ അബ്ദുറഹിമാൻ അഷ്റഫ് കോട്ടക്കൽ, നസീർ പൊടിയാടി, മൊയ്തു ഹാജി (അബൂദബി), പി.എം.കെ. മഹമൂദ്, ബാലൻ അമ്പാടി, റിയാസ് ഹൈദർ, ഹംസ കാട്ടുക്കണ്ടി, രാജൻ ചോലക്കൽ സലാം ഹാജി തുടങ്ങിയവർ സംസാരിച്ചു. കോഒാഡിനേറ്റർ സി. ഹനീഫ സ്വാഗതവും കൺവീനർ മജീദ് പാലത്തിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.