വടകര: കോൺഗ്രസ്-എസ് നേതാവും സഹകാരിയും മുൻ പി.എസ്.സി അംഗവുമായിരുന്ന പി. രാഘവൻ നായരുടെ 25ാം ചരമ വാർഷികാചരണം ഈ മാസം 21, 22, 23 തീയതികളിൽ വിവിധ പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. 21ന് കോൺഗ്രസ്-എസ് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടനവും സെമിനാറും നടക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 22 ന് ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രസംഗ മത്സരം നടക്കും. 23 ന് അനുസ്മരണ പൊതുയോഗം നടത്തും. പരിപാടിക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. പി. സോമശേഖരൻ, തറോൽ രാധാകൃഷ്ണൻ, ടി. മോഹൻദാസ്, പി.പി. രാജൻ, എം.കെ. കുഞ്ഞിരാമൻ, ബാബു പറമ്പത്ത്, ശ്രീജിത്ത് വള്ളിൽ, രാഘവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. ഗോപാലൻ (ചെയർ), പി.പി. രാജൻ ചെമ്മരത്തൂർ (വൈസ് ചെയർ), ബാബു പറമ്പത്ത് (ജന. കൺവീനർ), പി.പി. രാജൻ (ജോ. കൺവീനർ), ടി.കെ. രാഘവൻ (ഖജാൻജി). പരിപാടികൾ ഇന്ന് വടകര കസ്റ്റംസ് റോഡ് ശാന്തിനികേതൻ ഓഡിറ്റോറിയം: ഖുർആൻ ക്ലാസ് -8.30 വടകര പുതുപ്പണം ഭജനമഠം ദക്ഷിണാമൂർത്തി ക്ഷേത്രാങ്കണം: ജയപ്രകാശം പുതുപ്പണം രചിച്ച ശ്രീരാമാനന്ദഗുരു പുസ്തകപ്രകാശനം -4.30 ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജ്: അന്താരാഷ്ട്ര കരകൗശല മേള -10.00 ആയഞ്ചേരി മസ്ജിദുൽ ജമാൽ അങ്കണം: ചതുർദിന മതപ്രഭാഷണം, സാബിക് പുല്ലൂർ -8.00 മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ: ഇരുനിലകെട്ടിടത്തിെൻറ ഉദ്ഘാടനം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -5.00 ആയഞ്ചേരി എൽ.പി സ്കൂൾ: പൂർവ വിദ്യാർഥി സംഗമം-പഠനക്ലാസ് -2.30, ഉദ്ഘാടനം -3.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.