ഭൂരേഖ കമ്പ്യൂട്ടർവത്കരണം: അപേക്ഷ 15 വരെ സ്വീകരിക്കും കോഴിക്കോട്: ഭൂരേഖ കമ്പ്യൂട്ടർവത്കരണം നടത്തുന്നതിനോടനുബന്ധിച്ച് ഫോറങ്ങൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത ഭൂവുടമകളിൽനിന്നും ഫോറങ്ങൾ ജനുവരി 15വരെ വില്ലേജ് ഓഫിസുകളിൽ ഉച്ചക്ക് രണ്ടിനുശേഷം സ്വീകരിക്കും. ഫെബ്രുവരി ഒന്ന് മുതൽ ഭൂനികുതി സ്വീകരിക്കുന്നത് ഓൺലൈൻ ആകുന്നതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ആധാരം ബാങ്കിലാണെങ്കിൽ ബാങ്ക് അധികൃതരിൽനിന്നും കത്ത് ഹാജരാക്കിയാൽ മതി. ആധാർ കാർഡ് നിർബന്ധമില്ല. സൈറ്റ് അഡ്മിനിസ്േട്രറ്റർ നിയമനം കോഴിക്കോട്: മെഡിക്കൽ കോളജ് ടെലി മെഡിസിൽ യൂനിറ്റിൽ സൈറ്റ് അഡ്മിനിസ്േട്രറ്ററെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജനുവരി 12ന് രാവിലെ 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഇൻറർവ്യൂവിന് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.