വിദ്യാഭ്യാസ പരിഷ്കരണങ്ങൾ രാഷ്ട്രീയ പ്രേരിതമാവരുത് -എം.പി വിദ്യാഭ്യാസ പരിഷ്കരണങ്ങൾ രാഷ്ട്രീയ പ്രേരിതമാവരുത് -എം.പി കോഴിക്കോട്: സർക്കാർ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ഗുണനിലവാരമുയർത്താനുള്ളതാകണമെന്നും രാഷ്ട്രീയ പ്രേരിതമാകരുതെന്നും എം.കെ. രാഘവൻ എം.പി. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹയർ സെക്കൻഡറി മേഖലയെ ഇല്ലാതാക്കി ഡി.പി.െഎയിൽ ലയിപ്പിക്കാനുള്ള നീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വിജയൻ കാഞ്ഞിരങ്ങാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, എൻ.പി. ബാലകൃഷ്ണൻ, സെബാസ്റ്റ്യൻ ജോൺ, കെ. രാജീവ്, എം. സന്തോഷ്കുമാർ, എം. റിയാസ്, കെ.എ. അഫ്സൽ, കെ.പി. അനിൽകുമാർ, ഗീത എം.പി എന്നിവർ സംസാരിച്ചു. ct1 ഹയർ സെക്കൻഡറി സ്കൂൾ ടീേച്ചഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.