മർകസ്​ റൂബി ജൂബിലി: മുസ്​ലിംലോകം പാരമ്പര്യത്തിൽ ഉറച്ചുനിൽക്കണം

കുന്ദമംഗലം: മുസ്ലിംലോകം ഇസ്ലാമി​െൻറ വൈജ്ഞാനിക സാംസ്കാരിക പാരമ്പര്യത്തിൽ ഉറച്ചുനിൽക്കണമെന്ന് മർകസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. 22 രാജ്യങ്ങളിൽനിന്നായി നൂറിലധികം പണ്ഡിതന്മാർ സമ്മേളനത്തിൽ പെങ്കടുത്തു. യഥാർഥമായ ഇസ്ലാമിക മാർഗം പിന്തുടരുന്നവർ ഒരിക്കലും പ്രശ്നകാരികളാവുകയില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ അൽഇത്തിഹാദ് പത്രം ചീഫ് എഡിറ്റർ മുഹമ്മദ് അൽഹമ്മാദി ഉദ്ഘാടനം ചെയ്തു. മർകസ് ചാൻസ്ലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. തുനീഷ്യൻ ഗവ. മുൻ വൈസ് പ്രസിഡൻറ് ശൈഖ് അബ്ദുൽ ഫത്താഹ് മോറൊ, ഉസ്ബകിസ്താൻ തഅ്ലീം എജുക്കേഷനൽ സ​െൻറർ ചെയർമാൻ ശൈഖ് മുശ്റഫ് സാദിയൂഫ്, ഒമാൻ ഇസ്ലാമിക വിദ്യാഭ്യാസ സൂപ്പർവൈസർ ശൈഖ് യഅ്ഖൂബ് ബിൻ യഹ്യാൻ, സൂഫി കൾചറൽ സ​െൻറർ ഡയറക്ടർ മാമിൻ യോങ് ചൈന, ബഹ്റൈൻ നിയമ കോടതി ചെയർമാൻ ശൈഖ് ഇബ്രാഹീം അൽമുറൈഖി, ഇറാഖിലെ സൂഫി സുപ്രീം കൗൺസിൽ അംഗം ശൈഖ് മർവാൻ അലി അൻവർ, ജോർഡൻ അൽനൂർ ഖുർആൻ സ്റ്റഡി സ​െൻറർ ഡയറക്ടർ ശൈഖ് അബ്ദുല്ല മുഹമ്മദ് ഖൈർ എന്നിവർ സംസാരിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്വാഗതവും ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി നന്ദിയും പറഞ്ഞു. മതനിരപേക്ഷത ദുർബലപ്പെടുന്നത് അപകടകരം -മന്ത്രി ഡോ. കെ.ടി. ജലീൽ കുന്ദമംഗലം: മതനിരപേക്ഷത ദുർബലപ്പെടുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. മർകസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവധ നിരോധനത്തി​െൻറ പേരിൽ അനാവശ്യ കോലാഹലങ്ങളാണ് സൃഷ്ടിക്കുന്നത്. മതപരിവർത്തനം ആഘോഷിക്കപ്പെടേണ്ടതല്ല. പുരാതനകാലം മുതൽ മതപരിവർത്തനം നടന്നിട്ടുണ്ട്. അന്നൊന്നും ഇത് ആഘോഷമാക്കിയിട്ടില്ല. ഒരു മതപരിവർത്തനവും ഏതെങ്കിലും മതത്തി​െൻറ ഒൗചിത്യമില്ലായ്മയായി പരിഗണിക്കപ്പെടരുത്. മതപരിവർത്തനത്തെ സൗഹാർദം തകർക്കാനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ നേരിടേണ്ടത് ന്യൂനപക്ഷ വർഗീയതകൊണ്ടല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയാണ് ഭൂരിപക്ഷ വർഗീയതയെ ചെറുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മർകസി​െൻറ പ്രവർത്തനം മതസൗഹാർദത്തിന് മുതൽക്കൂട്ടാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. പി.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മർകസ് അഡ്നോക്ക് നിർമിച്ച് നൽകിയ അഞ്ചു വീടുകളുടെ താക്കോൽദാനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, എം.എൽ.എമാരായ പി.ടി.എ. റഹീം, ജോർജ് എം. തോമസ്, ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ അഡ്വ. ശ്രീധരൻ നായർ, ഡോ. കെ. മൊയ്തു, സൂര്യ അബ്ദുൽ ഗഫൂർ, റോയ് വരിക്കോട്, വിനോദ് പടനിലം, പടാളിയിൽ ബഷീർ, അബ്ദുറഹ്മാൻ ഇടക്കുനി, ഹാരിസ് കിണാശ്ശേരി, പി.കെ. മുഹമ്മദ് കുന്ദമംഗലം, അഡ്വ. പി.പി. സുനീർ, വി.എം. കോയ, പി. മുഹമ്മദ് യൂസുഫ് എന്നിവർ സംസാരിച്ചു. രാവിലെ നടന്ന മനുഷ്യാവകാശ സമ്മേളനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കർ മൗലവി പട്ടുവം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോൾ, ബഷീർ ഫൈസി വെണ്ണക്കോട്, കേരള ന്യൂനപക്ഷ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ്, അംഗം അഡ്വ. ടി.വി. ഫൈസൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.