ജനകീയ കൂട്ടായ്മയിൽ കല്ലാച്ചി ടൗണിലെ അപകടക്കുഴി നികത്തി

നാദാപുരം: ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപപ്പെട്ട കല്ലാച്ചി ടൗൺ മധ്യത്തിലെ അപകടക്കുഴി ജനകീയ കൂട്ടായ്മയിൽ നികത്തി. മാസങ്ങളായി ഇത് നികത്താത്തതിനാൽ അപകടങ്ങൾ തുടർക്കഥയായിരുന്നു. ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെട്ടവരിൽ ഏറെയും. പൊലീസും നാട്ടുകാരും ഗ്രാമ പഞ്ചായത്തിലും പൊതുമരാമത്തിലും അറിയിച്ചിട്ടും നടപടിയുണ്ടായില്ല. സംസ്ഥാനപാത എന്ന നിലപാടിലായിരുന്നു ഗ്രാമപഞ്ചായത്ത്. ഇതോടെ ജനകീയ കൂട്ടായ്മ പൊതുജനങ്ങളിൽനിന്ന് ഫണ്ട് കണ്ടെത്തി കുഴിയടക്കുകയായിരുന്നു. പിരിച്ചെടുത്ത തുകയും െചലവും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഉണ്ടായി. ജനകീയ കൂട്ടായ്മ പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ഡോ. അബ്ദുൽ ഹമീദ്, ആർ.കെ. ഹമീദ്, കെ.കെ.സി. സഫ്വാൻ, ഒ.സി. ഹമീദ്, പാത്തുങ്കര മഹാമിൽ, ചാമക്കാൽ കുഞ്ഞാലി, മഠത്തിൽ ഷൗക്കത്ത്, അരിയാവുള്ളതിൽ മുഹ്‌സിൻ, തടങ്ങാട്ട് റഹീസ് എന്നിവർ നേതൃത്വം നൽകി. മർദനത്തിനിരയായ യുവാവ് പരാതിപ്പെട്ടതിന് വീണ്ടും മർദനം വളയം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മർദിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് വീണ്ടും മര്‍ദനം. വളയം രാജധാനി സ്വദേശി കോളിയോട്ട് വിഷ്ണുവിനാണ് (22) വീണ്ടും മർദനമേറ്റത്. കഴിഞ്ഞമാസം 24ന് പുലര്‍ച്ചെ മൂന്നര മണിയോടെ വട്ടച്ചോലം അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള കഴിഞ്ഞ് ബൈക്കില്‍ തിരിച്ചുവരുന്നതിനിടെ നിരവുമ്മലില്‍വെച്ച് വിഷ്ണുവിനെ രണ്ട് പേര്‍ മർദിച്ചിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതിനല്‍കി. ഇതോടെ വളയം മുത്തങ്ങച്ചാലില്‍ അഭയഗിരി സ്വദേശി ചീളില്‍ കുമാരന്‍ (48), ചീളില്‍ മനോജന്‍ (36), ചീളില്‍ ഷിജിന്‍ (23) എന്നിവരെ എസ്.ഐ പി.എൽ. ബിനുലാല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലിറങ്ങിയശേഷം ഇവരുടെ അമ്മാവന്മാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വിഷ്ണുവും കൂട്ടുകാരും ചേര്‍ന്ന് അമ്പലത്തിലെ പിരിവ് നടത്തുന്നതിനിടെ രാത്രി എട്ടരയോടെ ഷിജിനും കുമാരനും മനോജനും ബൈക്കിലെത്തി ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയായിരുന്നു. വിഷ്ണുവി​െൻറ കൂടെയുണ്ടായിരുന്ന എടവനക്കണ്ടിയില്‍ ഷിബിന്‍ലാൽ, മാരാംവീട്ടില്‍ ഷെറിന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. മൂന്നുപേരെയും നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിജിന്‍ ലാലിനെയും ഷെറിനെയും പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. തലക്കും മുഖത്തും സാരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ നാദാപുരം ഒന്നാം ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.