പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.പി. മുഹമ്മദിനെ പന്തീരിക്കര മേഖല യൂത്ത്ലീഗ് കമ്മിറ്റി അനുസ്മരിച്ചു. ശരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ബാലൻ മാസ്റ്റർ വേളം മുഖ്യപ്രഭാഷണം നടത്തി. മൂസ കോത്തമ്പ്ര, പാളയാട്ട് ബഷീർ, അസീസ് ഫൈസി, ശിഹാബ് കന്നാട്ടി, കെ. റഷീദ്, അസീസ് കുന്നത്ത്, പി.പി. ഫൈസൽ, എം.കെ. യൂസഫ്, ഗഫൂർ സൂപ്പിക്കട, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഡയാലിസിസ് സെൻറർ തറക്കല്ലിടൽ ഇന്ന് പാലേരി: തെരുവത്ത് ബീവി ഹജ്ജുമ്മ മെമ്മോറിയൽ കരുണ-തണൽ സെൻററിെൻറ ശിലാസ്ഥാപനം ഏഴിന് ഞായറാഴ്ച വൈകീട്ട് നാലിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ പാറക്കൽ അബ്ദുല്ല, ഇ.കെ. വിജയൻ എന്നിവർ സംബന്ധിക്കും. കെട്ടിട നിർമാണ പ്രവൃത്തി ആരംഭിച്ചു പാലേരി: ജമാഅത്തെ ഇസ്ലാമി പാലേരി ഘടകത്തിെൻറ ആഭിമുഖ്യത്തിലുള്ള നാഷനൽ ചാരിറ്റബ്ൾ ട്രസ്റ്റ് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിെൻറ പ്രവൃത്തി ഉദ്ഘാടനം കേന്ദ്ര ശൂറാ അംഗം ടി.കെ. അബ്ദുല്ലയും മഹല്ല് കാരണവർ കാവിൽ ഇബ്രാഹിം ഹാജിയും കൂടി നിർവഹിച്ചു. ജമാഅത്ത്, കാർകൂൻ ഹൽഖ, വനിതാഘടകം പ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.