കെ.പി. കായലാട് സാഹിത്യ പുരസ്കാരം സലിം കുരിക്കളകത്തിന്

മേപ്പയൂർ: പുരോഗമന കലാസാഹിത്യ സംഘം മേപ്പയൂർ ഏർപ്പെടുത്തിയ രണ്ടാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം സലിം കുരിക്കളകത്തി​െൻറ 'ചൂട്ടുവെളിച്ചം' എന്ന ചെറുകഥക്ക്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മേപ്പയൂർ ടൗണിൽ പുരോഗമന കലാസാഹിത്യസംഘവും കായലാട് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കെ.പി. കായലാട് അനുസ്മരണ പരിപാടിയിൽ പ്രശസ്തിപത്രവും മൊമെേൻറായും കാഷ് അവാർഡും അടങ്ങിയ പുരസ്കാരം സമർപ്പിക്കും. സുരേഷ് മേപ്പയൂരി‍​െൻറ 'അശോകചക്രം' നാടകത്തി​െൻറ പ്രകാശനവും നടക്കും. ആഴ്ചച്ചന്ത ഉദ്ഘാടനം ചെയ്തു മേപ്പയൂർ: കീഴരിയൂർ കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിന് സമീപം ആരംഭിച്ച ഗ്രാമീണ കാർഷിക ആഴ്ചച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.എം. പ്രേമ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബു, ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് കീഴരിയൂർ, വാർഡ് മെംബർ കാർത്യായനി, സി.ഡി.എസ് ചെയർപേഴ്സൻ സി. പ്രമീള എന്നിവർ സംസാരിച്ചു. കൃഷിഓഫിസർ കെ.കെ. അബ്ദുൽ ബഷീർ സ്വാഗതവും നിർവഹണ കമ്മിറ്റി അംഗം ഇ.ടി. ബാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.