ന്യൂഡൽഹി: കൽക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ 4.53 കോടി രൂപ വില വരുന്ന 348 ഏക്കർ ഭൂമി കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. കൽക്കരി കുംഭകോണത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ച കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. നർസിങ്പുർ ജില്ലയിൽ ബി.എൽ.എ പ്രൈവറ്റ് ഇൻഡസ്ട്രീസിെൻറ പേരിലാണ് സ്ഥലം. ഇൗ സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ അനൂപ് അഗർവാൾ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇ.ഡി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.എ.െഎ.ആറിെൻറ അടിസ്ഥാനത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.