കോഴിക്കോട്: വൃദ്ധമന്ദിരത്തിൽ മൾട്ടി ടാസ്ക് കെയർ െപ്രാവൈഡർ, സ്റ്റാഫ് നഴ്സ് ഒഴിവിലേക്കുള്ള ഇൻറർവ്യൂ ജനുവരി 11ന് രാവിലെ 11ന് നടക്കും. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുമായി രാവിലെ 10ന് വെള്ളിമാട്കുന്നിലെ വൃദ്ധമന്ദിരത്തിൽ നേരിട്ട് ഹാജരാവണം. ഫോൺ: 0495 2731111. ഇൻറർവ്യൂ മാറ്റി കോഴിക്കോട്: മത്സ്യഫെഡ് ജില്ല ഓഫിസിൽ േപ്രാജക്ട് ഓഫിസർ തസ്തികയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം ജനുവരി 10ന് നടത്താനിരുന്ന ഇൻറർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ല മാനേജർ അറിയിച്ചു. മരം ലേലം കോഴിക്കോട്: വനംവകുപ്പിെൻറ ചാലിയം ടിമ്പർ ഡിപ്പോയിൽ ഗുണമേന്മയുള്ള മരങ്ങൾ ലേലത്തിന് എത്തി. തേക്ക് തടികൾ, മരുത്, മഹാഗണി, മുള്ളുവേങ്ങ തുടങ്ങിയ തടികൾ വിവിധ ക്ലാസുകളിലായി വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കേണ്ടവർ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ലേല തീയതിക്കു മുമ്പായി 50,000 രൂപ നിരതദ്രവ്യം കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ പേരിൽ ഡി.ഡി/ഇ.ട്രഷറി വഴിയോ അടക്കാം. ചില്ലറ വിൽപനക്കുള്ള തേക്കിൽ തടികൾ ആവശ്യമുള്ളവർ ബന്ധപ്പെട്ട അധികൃതർ പാസാക്കിയ വീടിെൻറ പെർമിറ്റ്്, സ്കെച്ചിെൻറ ഒറിജിനലും, പാൻകാർഡ്, തിരിച്ചറിയൽ കാർഡുകളുടെ കോപ്പികളും കൊണ്ടുവരണം. ഫോൺ: 0495-2472995, 8547602854, 8547602855.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.