'ഉത്സവ'ത്തിന്​ ​െകാടിയേറ്റം

കോഴിക്കോട്: വിനോദസഞ്ചാര വകുപ്പി​െൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറയും ആഭിമുഖ്യത്തിൽ 'ഉത്സവം 2018'ന് കോഴിക്കോട് ബീച്ചിൽ കൊടിയേറ്റം. ഇൗ മാസം 12വരെ കോഴിക്കോട് ബീച്ച്, മാനാഞ്ചിറ മൈതാനം, മിഠായി തെരുവ് എന്നിവിടങ്ങളിലായി വിവിധ നാടൻ കലാരൂപങ്ങൾ അരങ്ങേറും. കെ.ടി.ഡി.സി ഡയറക്ടർ എ.വി. പ്രകാശ് ഉത്സവം ഉദ്ഘാടനം ചെയ്തു. എ.ഡി എം.ടി. ജനിൽ കുമാർ അധ്യക്ഷനായിരുന്നു. കലാകാരന്മാരെ കൗൺസിലർ തോമസ് മാത്യു ആദരിച്ചു. ഡി.ടി.പി.സി എക്സിക്യൂട്ടിവ് അംഗം എസ്. കെ. സജീഷ്, കൃഷ്ണമേനോൻ ആർട്ട് ഗാലറി സൂപ്രണ്ട് പി.എസ്. പ്രിയരാജൻ, വിനോദസഞ്ചാര വകുപ്പ് റീജനൽ ഡയറക്ട സി. എൻ. അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ദിവസം വട്ടപ്പാട്ടും ഒപ്പനയും ബീച്ച് വേദിയിൽ അവതരിപ്പിച്ചു. യുഗസന്ധ്യയുടെ നേതൃത്വത്തിൽ മിഠായിതെരുവ് എസ്.കെ. സ്ക്വയറിൽ വിൽപാട്ടും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.