ഫറോക്ക്​ സ്​കൂൾ ഗേറ്റിനു മുന്നിൽ മാലിന്യം തള്ളി

ഫറോക്ക്: സ്കൂൾ ഗേറ്റിനടുത്ത് അറവ് മാലിന്യം കൊണ്ടിട്ടത് പിഞ്ചുകുട്ടികളെ വലച്ചു. ഫറോക്ക് ഗവ. ഗണപത് യു.പി സ്കൂളി​െൻറ പ്രവേശന കവാടത്തിലാണ് ശനിയാഴ്ച രാവിലെയോടെ അറവ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് രക്തം കലർന്ന അറവ് മാലിന്യത്തിൽ നിന്ന് രൂക്ഷ ദുർഗന്ധവുമുണ്ടായി. അധ്യാപകർ ഫറോക്ക് നഗരസഭ അധികാരികളെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചതിനെ തുടർന് നഗരസഭ അധ്യക്ഷ പി. റുബീനയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മാലിന്യം മാറ്റാൻ ഏർപ്പാടുണ്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.