ഹിദായ മഹല്ല് കുടുംബസംഗമവും മദ്​റസ വാർഷികവും സമാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഹിദായ മഹല്ല് കുടുംബസംഗമവും അൽ മദ്റസത്തുൽ ഇസ്ലാമിയ്യ 35ാം വാർഷികാഘോഷവും സമാപിച്ചു. വനിത സംഗമം, കായിക മേള, സ്റ്റുഡൻറ്സ് മോട്ടിവേഷൻ ക്ലാസ്, പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസലിങ്, ഫാമിലി കൗൺസലിങ്, മെഡിക്കൽ ക്യാമ്പ്, സൗഹൃദ സംഗമം തുടങ്ങി രണ്ടുമാസം നീണ്ട പരിപാടികളാണ് മഹല്ല് സംഗമത്തി​െൻറ ഭാഗമായി നടന്നത്. സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഇസ്ലാമിക് വെൽെഫയർ ട്രസ്റ്റ് സെക്രട്ടറി എം. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.ടി. നസീമ ടീച്ചർ, എ. മൊയ്തീൻ കുട്ടി മൗലവി, വി.എ. കുഞ്ഞിമുഹമ്മദ്, അഹ്മദ് നസീഫ്, എ. അബൂബക്കർ മൗലവി, എ. അബ്ദുൽ ഗഫൂർ, പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. മഹല്ലിൽ വിവിധ രംഗങ്ങളിൽ മികവുതെളിയിച്ച ഹനീഫ വരിക്കോടൻ (ചിത്രകല ), ഷാഹിന അബ്ദുല്ല (ചിത്രകല), അനീന മിർസ (ഗായിക), ഹബീബ ഉണ്ണീൻകുട്ടി (അടുക്കള തോട്ടം), എ. അബ്ദുൽ അസീസ് (കർഷകൻ), പി.വി. മുഹമ്മദ് (സംഘാടകൻ), ഉണ്ണീൻകുട്ടി പുള്ളിയിൽ ( സംഘാടകൻ) എന്നിവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നാടകവും അരങ്ങേറി. ശ്രീ മുത്തപ്പൻകാവ് തിരുവാതിര മഹോത്സവം സമാപിച്ചു തിരുവമ്പാടി: കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് തിരുവാതിര മഹോത്സവം സമാപിച്ചു. വെള്ളാട്ടം, സംഗീതാർച്ചന, തിരുഒപ്പന വെള്ളാട്ടം എന്നിവ നടന്നു. തോട്ടത്തിൻകടവ് വൈകുണ്ഠ ക്ഷേത്രത്തിൽ നിന്ന് മാടച്ചാൽ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. ക്ഷേത്ര മഠയൻ എം.ആർ. ദിവാകരൻ മുഖ്യകാർമികത്വം നിർവഹിച്ചു. ക്ഷേത്രസമിതി പ്രസിഡൻറ് മനോജ് കുമാർ മേലേച്ചാലിൽ, അജിത്ത് കുമാർ, ഹരിദാസൻ പൂക്കളലിങ്ങൽ, ഉഷാകുമാരി എടക്കാട്ട്, സുജ മോഹൻ, പുഷ്പ പൊയിലിങ്ങൽ എന്നിവർ നേതൃത്വം നൽകി. photo Thiru 1: തിരുവമ്പാടി ഹിദായ മഹല്ല് കുടുംബസംഗമം സമാപനസമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉപാധ്യക്ഷൻ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.