കൊടുവള്ളിയിൽ ഫാസ്​റ്റ്​ ഫുഡ് കട കത്തി നശിച്ചു

കൊടുവള്ളി: കൊടുവള്ളി ടൗണിന് സമീപം ഫാസ്റ്റ് ഫുഡ് കട കത്തി നശിച്ചു. കൊടുവള്ളി മുസ്ലിം ഓർഫനേജിന് മുൻവശത്ത് സാസ് കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വയനാട് സ്വദേശി കെ.എം. റസാഖി​െൻറ ഉടമസ്ഥതയിലുള്ള ഹോട്ട് ചിക്കിസ് എന്ന ഫാസ്റ്റ് ഫുഡ് കടയാണ് പൂർണമായും അഗ്നിക്കിരയായത്. പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് സ്ഥാപന ഉടമ പറയുന്നത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 12 മണിയോടെ കടപൂട്ടി പോയതാണത്രെ. കടയിൽനിന്നും തീ പുകയുന്നത് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ കട നടത്തിപ്പുകാരെയും, പൊലീസിനെയും, ഫയർഫോഴ്സിനെയും വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവർ തീയണക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും കടക്കുള്ളിൽ സൂക്ഷിച്ച മൂന്ന് ഗ്യാസ് സിലിണ്ടറുകൾക്ക് തീപിടിച്ച് പൊട്ടിത്തെറിക്കുകയും കടപൂർണമായും കത്തിയമരുകയുമായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് പറയുന്നത്. പൊട്ടിത്തെറിയിലും തീ പിടിത്തത്തിലും സമീപത്തെ ലെഗ് പാർക്ക് ചെരിപ്പ് കടക്കും, ഓർബിറ്റ് ട്രാവൽസ് കടക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഇ ഉൾപ്പെടെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. സമീപത്തുതന്നെ സ്വകാര്യ ആശുപത്രിയും ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപനവുമാണ് പ്രവർത്തിക്കുന്നത്. നരിക്കുനി, വെള്ളിമാട്കുന്ന്, മുക്കം എന്നിവിടങ്ങളിൽനിന്നുമെത്തിയ മൂന്ന് യൂനിറ്റ് ഫയർഫോഴ്സ് സംഘം അസി. സ്റ്റേഷൻ ഓഫിസർ ടി.ഒ. വർഗിസി​െൻറയും, കൊടുവള്ളി പൊലിസ് എസ്.ഐ. പ്രജിഷി​െൻറയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. കെട്ടിടത്തിലെ സമീപസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് തീപിടിത്തമുണ്ടായ കെട്ടിടം ജില്ല ഫയർ സേഫ്റ്റി ഓഫിസർ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.