ചുണ്ടേൽ പള്ളി തിരുനാൾ ഇന്നുമുതൽ

കൽപറ്റ: ചുണ്ടേൽ യൂദാ തദ്ദേവൂസ് ദേവാലയ തിരുനാൾ ജനുവരി നാലു മുതൽ 15 വരെ നടക്കുമെന്ന് ദേവാലയ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13, 14 തീയതികളാണ് പ്രധാന തിരുനാൾ ദിനങ്ങൾ. വ്യാഴാഴ്ച വൈകീട്ട് 4.30ന് ഇടവക വികാരി ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ കൊടിയേറ്റും. 4.45ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. വെള്ളിയാഴ്ച വൈകീട്ട് 4.30ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിക്കു സ്വീകരണം. ആറിനു വൈകിട്ട് 4.45നു ഫാ. ജോൺസൺ അവരേവി​െൻറ കാർമികത്വത്തിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. ഏഴിന് വൈകിട്ട് 4.45ന് ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടി​െൻറ കാർമികത്വത്തിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. പത്തിന് വൈകീട്ട് 4.45ന് സുൽത്താൻപേട്ട് രൂപത ബിഷപ് ഡോ. പീറ്റർ അബീർ അന്തോണിസാമിയുടെ കാർമികത്വത്തിൽ തമിഴിൽ ദിവ്യബലി. 11ന് 4.45ന് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസി​െൻറ കാർമികത്വത്തിൽ ദിവ്യബലി. 12ന് 4.45ന് ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. തുടർന്ന് തിരുസ്വരൂപം പൂപ്പന്തലിലേക്ക് എഴുന്നള്ളിക്കൽ. 13ന് വൈകീട്ട് തിരുനാൾ ആഘോഷം. 4.45നു ഫാ. വില്യം രാജ​െൻറ കാർമികത്വത്തിൽ സാഘോഷ ദിവ്യബലി. 14ന് രാവിലെ 10.30ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കലി​െൻറ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 15ന് വൈകീട്ട് കൊടിയിറക്കം. ഫാ. മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ, റോബിൻസൺ ആൻറണി, ജോയി കളത്തിപ്പറമ്പിൽ, ബിൻസി വില്യംസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചുറ്റമ്പല നിർമാണ ഫണ്ട് ശേഖരണം മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിർമാണ ഫണ്ട് ശേഖരണ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം ട്രസ്റ്റി പി.ബി. കേശവദാസ് ആദ്യ സംഭാവന നൽകും. ക്ഷേത്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കി പ്രവർത്തനം ആരംഭിച്ചു. വെള്ളിയാഴ്ച നടക്കുന്ന വിേശഷാൽ പൂജാദികർമങ്ങൾക്ക് തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. ഏഴുകോടിയോളം രൂപ മുടക്കിയാണ് ചുറ്റമ്പലവും വിളക്ക് മാടവും നിർമിക്കുന്നത്. ഇൗ മാസം 11, 12 തീയതികളിലായി ബോധവത്കരണ ക്ലാസും സൗജന്യ അർബുദ രോഗ നിർണയ ക്യാമ്പ് നടത്തുമെന്നും സംഘാടകർ അറിയിച്ചു. കോടിയേരി മലബാർ കാൻസർ സ​െൻററി​െൻറയും തിരുനെല്ലി ദേവസ്വത്തി​െൻറയും ആഭിമുഖ്യത്തിൽ 11ന് വൈകിട്ട് മൂന്നിന് ക്ഷേത്രത്തിന് സമീപത്തെ ഡി.ടി.പി.സി വിശ്രമ മന്ദിരത്തിൽ ക്ലാസും 12ന് രാവിലെ എട്ടുമുതൽ മെഡിക്കൽ ക്യാമ്പും നടത്തും. ഫോൺ: 04935 210201. വാർത്തസമ്മേളനത്തിൽ എക്സിക്യുട്ടിവ് ഓഫിസർ കെ.സി. സദാനന്ദൻ, മാനേജർ പി.കെ. ചന്ദ്രൻ, നിർമാണ കമ്മിറ്റി ചെയർമാൻ പി.കെ. വാസുദേവനുണ്ണി, കൺവീനർ കെ.ടി. ഗോപിനാഥൻ, ടി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.