പനമരം മുരിക്കന്മാർ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധം

പനമരം: മുരിക്കന്മാർ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് പനമരം ടൗണിൽ ഹിന്ദു ഐക്യവേദി ക്ഷേത്രരക്ഷ സംഗമം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. ജഗനാഥ കുമാർ അധ്യക്ഷത വഹിച്ചു. വി.കെ. സന്തോഷ് കുമാർ, പള്ളിയറ രാമൻ, ഒ.ടി. ബാലകൃഷ്ണൻ, എം.ടി. കുമാരൻ, വി. രംഗരാജൻ, വി.ജി. വിശ്വേഷ്, രമണി ശങ്കരൻ, പുഷ്പലത വാഴക്കണ്ടി, ശാന്തകുമാരി, ബക്ഷി, പി.സി. ചന്ദ്രൻ, അശോക് കുമാർ, എൻ.കെ. രാജീവൻ, കെ.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. കഞ്ചാവുമായി യുവാവ് പിടിയിൽ സുൽത്താൻ ബത്തേരി: ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വിൽപന നടത്തിവരുന്ന സുബൈർ കുട്ടി (37) എക്സൈസി​െൻറ പിടിയിലായി. ഇയാളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവ് കണ്ടെത്തി. മുമ്പും കഞ്ചാവ് വിൽപന നടത്തിയതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, പ്രിവൻറിവ് ഓഫിസർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.