മകനൊപ്പം അഞ്ജമ്മ ഗ്രാമത്തിലേക്ക് മടങ്ങി കോഴിക്കോട്: ഗവ. ഷോർട്ട് സ്റ്റേ ഹോമിൽനിന്ന് മകനൊപ്പം ഹൈദരാബാദിനടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്ക് അഞ്ജമ്മ മടങ്ങി. വഴിതെറ്റിയെത്തിയ അഞ്ജമ്മ ഡിസംബർ 25ന് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റിെൻറ ഉത്തരവു പ്രകാരം വടകര വനിത സെൽ മുഖേനയാണ് േഷാർട്ട് സ്റ്റേ ഹോമിലെത്തിയത്. തെലുങ്ക് മാത്രം സംസാരിക്കുന്ന അഞ്ജമ്മയുമായി ആശയ വിനിമയം നടത്താൻ അധികൃതർക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. സാമൂഹിക പ്രവർത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ എം. ശിവൻ ഹൈദരാബാദ് പോലീസുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. തുടർന്ന് അഞ്ജമ്മയുടെ മകൻ ശ്രീനിവാസ് രേഖകളുമായി സ്ഥാപനത്തിലെത്തുകയായിരുന്നു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റിെൻറ അനുമതിയോടെയാണ് മടക്കം. photo: Anjamma 3.1.18.jpg അഞ്ജമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.