താമരശ്ശേരി ^വര്യട്ട്യാക്ക് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നു

താമരശ്ശേരി -വര്യട്ട്യാക്ക് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നു താമരശ്ശേരി -വര്യട്ട്യാക്ക് റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നു കൊടുവള്ളി: ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഏറെ നാളായി അവഗണനയിലായിരുന്ന താമരശ്ശേരി --കരുവൻപൊയിൽ -വര്യട്ട്യാക്ക് റോഡി​െൻറ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നു. കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്നതും, വയനാട്- -കോഴിക്കോട് ദേശീയ പാതക്ക് ബദലായി ഉപകരിക്കാവുന്നതുമായ റോഡാണിത്. കിഫ്ബിയിൽനിന്ന് അനുവദിച്ച 36 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം. നാഥ് കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് റോഡി​െൻറ നിർമാണ പ്രവൃത്തി ഏറ്റെടുത്തത്. താമരശ്ശേരി കാരാടി മുതൽ പെരിങ്ങൊളം വരെ അഞ്ച് മീറ്റർ വീതിയിൽ 17 കിലോമീറ്റർ ദൂരമാണ് റോഡ് ബി.എം ബി.സിയായി നവീകരിക്കുക. റോഡിലെ 28 കൾവർട്ടുകൾ പുതുതായി നിർമിക്കും. ഏഴ് കിലോമീറ്റർ ദൂരത്തിൽ ഓവുചാലുകൾ നിർമിക്കുകയും, പ്രധാന അങ്ങാടികളിൽ നടപ്പാത നിർമിച്ച് ഇവക്ക് കൈവരികൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. റോഡിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തുകയും, വലിയ വളവുകൾ നിവർത്തുകയും, കയറ്റങ്ങൾ കുറക്കുകയും ചെയ്യും. സിറ്റി റോഡ് ഇംപ്രൂവ്മ​െൻറ് പദ്ധതിയിൽ പൂർത്തിയാക്കിയ ഗാന്ധി റോഡ് സി.ഡബ്ല്യു.ആർ.ഡി.എം റോഡുമായി താമരശ്ശേരി --വര്യട്ടാക്ക് റോഡിനെ ബന്ധിപ്പിക്കാനാണ് പദ്ധതി. പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതോടെ വയനാട് ചുരമിറങ്ങി വരുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടാവുമ്പോൾ എളുപ്പത്തിൽ കോഴിക്കോെട്ടത്തിച്ചേരാനുള്ള ബദൽ റോഡായി ഇത് മാറും. ദേശീയ പാതയിൽ താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം ടൗണുകളിൽ ദിവസവും മണിക്കൂറുകളോളം അനുഭവപ്പെടുന്ന ഗതാഗത തടസ്സത്തിന് ഏറക്കുറെ പരിഹാരമാവുകയും, റോഡിലെ വാഹന തിരക്ക് ഒഴിവാക്കാനുമാകും. photo: Kdy-9 thamarashery varatyakkil rood .jpg നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്ന താമരശ്ശേരി --വര്യട്ട്യാക്ക് റോഡി​െൻറ കരീറ്റിപറമ്പ് ഭാഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.