മാപ്പിളപ്പാട്ട് ആലാപന മത്സരം

നാദാപുരം: മഹാകവി മോയികുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രം ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലതല സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 13നു മുമ്പായി അപേക്ഷിക്കുക. 15 മുതൽ 35 വയസ്സുവരെ ജൂനിയർ, 35നു മുകളിൽ സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരാർഥികൾ ഫോൺ നമ്പർ സഹിതം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിലാസം: അനു പാട്യം, ചെയർമാൻ, , മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം, മാസ് കോപ്ലക്സ്, ബസ്സ്റ്റാൻഡിനു പിൻവശം, നാദാപുരം. ഫോൺ: 9446842670, 9447275101. നിരവ് -ഉണ്യോട് പാലം യാഥാർഥ്യമാവുന്നു നാദാപുരം: വളയം-വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നിരവ് -ഉണ്യോട് പാലം യാഥാർഥ്യമാകുന്നു. നാദാപുരം- മൊകേരി ഡിവിഷനുകളിൽ ഉൾക്കൊള്ളുന്ന ഈ പാലത്തി​െൻറ നിർമാണത്തിന് കോഴിക്കോട് ജില്ല പഞ്ചായത്ത് 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പാലം പ്രവൃത്തിയുടെ ഭരണപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡറിലേക്ക് നീങ്ങിയതായി ജില്ല പഞ്ചായത്ത് മൊകേരി ഡിവിഷൻ മെംബറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ പി.കെ. സജിത, നാദാപുരം ഡിവിഷൻ മെംബർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.