കുറ്റ്യാടി: എം.എസ്.എഫ് നരിക്കൂട്ടുംചാൽ ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിൻ ജില്ല എം.എസ്.എഫ് കൗൺസിലർ അനസ് കടലാട്ട് ഉദ്ഘാടനം ചെയ്തു. കെ.വി. ഹൈജാസ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ്, ടി.പി. ഷമീൽ, കെ. ബഷീർ, കെ. അമ്മദ്, കെ.പി. അബ്ദുറഹ്മാൻ, കെ. ആശിഖ്, ഹാഫിസ്, കെ. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. സ്വീകരണം നൽകി കക്കട്ടിൽ: എം.ഡി.എസ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നരിക്കൂട്ടുംചാലിലെ നവാസ് മൊയ്തുവിന് കഫലത്തുൽ ഗൾഫ് നവമാധ്യമ കൂട്ടായ്മ സ്വീകരണം നൽകി. അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു. ഗ്രൂപ് അഡ്മിൻ മുഹമ്മദ് നുവാർ അധ്യക്ഷത വഹിച്ചു. നീലികണ്ടി അമ്മദ്, കെ.ടി. സലീം, ഫൈസൽ കാറ്റ്, സനൂദ്, ഷമീം, ഷഫീക്, കെ.പി. ഗഫൂർ എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ശിൽപശാലയും അഭിരുചിനിർണയവും കക്കട്ടിൽ: ഏകദിന കരിയർ ഗൈഡൻസ് ശിൽപശാലയും അഭിരുചി നിർണയ പരീക്ഷയും ഞായറാഴ്ച രാവിലെ 9.30ന് ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 50 വിദ്യാർഥികൾക്ക് പങ്കെടുക്കാം. നരിപ്പറ്റ സാമൂഹിക വിഹാരകേന്ദ്രം ഗ്രന്ഥശാലയും ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂളും സി- കെയർ കണ്ടോത്ത്കുനിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് കരിയർവിദഗ്ധൻ മുഹമ്മദ് റിയാസ് മറുപടി നൽകും. ഫോൺ: 9656469796, 8606217775, 9447540823.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.