ഗെയിൽ വിരുദ്ധ സമരം: സമര സമിതി നിയമസഭാ മാർച്ച് നടത്തും

കോഴിക്കോട്: ഗെയിൽ വിരുദ്ധസമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ഈ മാസം 24ന് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തി നിയമസഭ മാർച്ച് നടത്താൻ ഗെയിൽവിരുദ്ധ ജനകീയസമര സമിതി സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. സി.എ.ജി റിപ്പോർട്ടി​െൻറയും ഹൈകോടതി നിയമിച്ച അഭിഭാഷക കമീഷൻ റിപ്പോർട്ടി​െൻറയും അടിസ്ഥാനത്തിൽ ഗെയിൽ വിഷയത്തിൽ സർക്കാർ വീണ്ടുവിചാരത്തിന് തയാറാകണമെന്ന് സംസ്ഥാന കൺവീനർ സി.പി. ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു. സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി ജനുവരി ആറിന് മലപ്പുറം കോടൂരിൽ പ്രതിരോധ സംഗമവും ഫെബ്രുവരി രണ്ടിന് കോഴിക്കോട് ദേശീയ സെമിനാറും നടത്തും. പ്രതിരോധ സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. എരഞ്ഞിമാവ് സമരസമിതി ചെയർമാൻ ഗഫൂർ കുതിയോട്ടിൽ, അൻവർ കെ.സി.എൻ, റയ്യാന ബീവി, ബഷീർ പുതിയോട്ടിൽ തുടങ്ങിയർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.