കോഴിക്കോട്: കോടതിയുടെയും മേലധികാരികളുടെയും നിരന്തര നിർദേശങ്ങൾക്കും ഉത്തരവുകൾക്കും പുല്ലുവില കൽപിച്ച പ്രധാനാധ്യാപികക്ക് സസ്പെൻഷൻ. തലക്കുളത്തൂർ ആർ.എ.കെ.എം.യു.പി സ്കൂളിലെ പ്രധാനാധ്യാപികയായ ശൈലജ മധുവനത്തിനെയാണ് ചേവായൂർ എ.ഇ.ഒ സസ്പെൻഡ് ചെയ്തത്. സ്കൂളിലെ പാർട്ട് ടൈം ജൂനിയർ സംസ്കൃതം അധ്യാപിക ടി.ബി. ബിജിഷയെ കഴിഞ്ഞ മധ്യവേനലവധിക്കാലത്ത് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ശൈലജ മധുവനവും സ്കൂൾ മാനേജർ പി. രാജനും നിരന്തരമായി ഉത്തരവുകൾ അവഗണിച്ചിരുന്നു. മാനേജർ അവധിക്കാലത്ത് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിന് കാരണമായ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് എ.ഇ.ഒയുടെ അന്വേഷണത്തിൽ കെണ്ടത്തിയിരുന്നു. എന്നാൽ അധ്യാപികയെ തിരിച്ചെടുക്കണെമന്ന ഉത്തരവ് മാനേജറും പ്രധാനാധ്യാപികയും പാലിച്ചില്ല. തുടർന്ന് ബിജിഷ കോടതിയെ സമീപിച്ചു. ഉടൻ നടപടി സ്വീകരിക്കണെമന്ന് കോടതി ചേവായൂർ എ.ഇ.ഒയോട് നിർദേശിച്ചിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ എ.ഇ.ഒ കർശന നിർദേശം നൽകിയതും മാനേജറും പ്രധാനാധ്യാപികയും അവഗണിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. നിശ്ചിത ചട്ടപ്രകാരം തിരിച്ചെടുക്കാനും ശമ്പളം നൽകാനും എ.ഇ.ഒ ഉത്തരവിട്ടിരുന്നു. എന്നാൽ കുടിശ്ശികയുള്ള ശമ്പളം നൽകാതിരിക്കാനും പ്രധാനാധ്യാപിക ശ്രമിച്ചു. തുടർന്നും കോടതിയുടെയും മേലധികാരികളുടെയും ഉത്തരവുകൾ ലംഘിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ ബിജിഷയുടെ റിവിഷൻ ഹരജിയിലെ ഉത്തരവ് പ്രകാരം മാനേജർ ഇവരെ തിരിച്ചെടുത്തിരുന്നു. അധ്യാപിക തിങ്കളാഴ്ച സ്കൂളിലെത്തിയപ്പോൾ പ്രവേശിപ്പിച്ചില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സസ്പെൻഷനിൽ തുടർനടപടി സ്വീകരിക്കാൻ മാനേജർക്കും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.