കോഴിക്കോട്: സ്കൂൾ, പ്ലസ് വൺ, കോളജ് എന്നിവിടങ്ങളിൽ നിന്ന് സ്പോർട്സ് ഹോസ്റ്റലിലേക്ക് -കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് എട്ടിന് കോഴിക്കോട് വെസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അത്‌ലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ് ബാൾ, ഹാൻഡ്ബാൾ, കബഡി, ഖോ ഖോ എന്നിവയിലേക്കാണ് ജില്ലതല സെലക്‌ഷൻ നടക്കുകയെന്ന് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി പറഞ്ഞു. സംസ്ഥാന മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർക്കും ദേശീയമത്സരത്തിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്കുള്ള സെലക്‌ഷനിൽ പങ്കെടുക്കാം. ദേശീയമത്സരങ്ങളിൽ സബ് ജൂനിയർ, സ്കൂൾ വിഭാഗത്തിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകും. ജില്ല, സംസ്ഥാന ഖേലോ ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തവർക്കാണ് പ്ലസ് വൺ, കോളജ് സ്പോർട്സ് ഹോസ്റ്റലിലേക്ക് പ്രവേശനം നൽകുക. ഉയരത്തിന് വെയിറ്റേജ് മാർക്ക് ലഭിക്കും. ദേശീയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. നീന്തൽ, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, ഗുസ്തി, തൈക്വാൻഡോ, സൈക്ലിങ്, നെറ്റ്ബാൾ, ഹോക്കി, കനോയിങ്, കയാക്കിങ്, റോവിങ് എന്നിവയിലേക്കുള്ള സോണൽ സെലക്ഷൻ ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട് നടക്കും. കോഴിക്കോട്, വയനാട്, ജില്ലകളിലെ കുട്ടികൾക്ക് വേണ്ടിയാണിത്. ഫോൺ:- 9400055688. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ഒ. രാജഗോപാൽ, എ. മൂസാഹാജി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.