മുഗൾ കലാസൗന്ദര്യം മത്​ലൂബി​െൻറ കരവിരുതിൽ സർഗാലയയിൽ പുനർജനിക്കുന്നു

പയ്യോളി: മുഗൾ ശിൽപകലയെന്നത് ഡൽഹിയിലെ മുഹമ്മദ് മത്ലൂബിനും കുടുംബത്തിനും ജീവന് തുല്യമാണ്. അത്രക്കുമേൽ ഇൗ കുടുംബം മുഗൾകലയെ സ്നേഹിക്കുന്നുവെന്ന് സർഗാലയ അന്താരാഷ്ട്ര കരകൗശല മേള കാണാനെത്തുന്ന ആരും സാക്ഷ്യപ്പെടുത്തും. മുഗൾകലയെ അതി​െൻറ തനത് രൂപത്തിൽ ആസ്വദിക്കണമെങ്കിൽ മത്ലൂബി​െൻറ സ്റ്റാളിന് മുന്നിലെത്തിയാൽ മതി. മത്ലൂബി​െൻറ കൈകളിൽനിന്ന് ചെറിയ ഉളിയും ചുറ്റികയും ചലിക്കുേമ്പാൾ മരത്തടിയിൽ പുനർജനിക്കുന്നത് നൂറ്റാണ്ടുകൾക്കുമുമ്പ് ലോകത്തെ വിസ്മയിപ്പിച്ച മുഗൾ കലാസൗന്ദര്യമാണ്. ഏറെ സമയമെടുത്ത് സൂക്ഷ്മതയോടെ മരത്തടിയിൽ തീർക്കുന്ന കൊത്തുപണികൾ സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. ഒട്ടകത്തി​െൻറ എല്ലിലും മുഗൾ കലാസൗന്ദര്യം കൊത്തിയെടുക്കുന്നതിൽ മത്ലൂബി​െൻറ കരവിരുത് അപാരമാണ്. നാല് പതിറ്റാണ്ടിലേറെയായി മത്ലൂബും കുടുംബവും മുഗൾകലയുടെ ലോകത്താണ്. ഭാര്യ ഷാഹീൻ അൻജൂമും പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ മകൻ മുഹമ്മദ് മർഹൂബും പ്ലസ് ടു വിദ്യാർഥിനിയായ മകൾ സ്വാലിഹ അൻജൂമും പിതാവിന് സഹായികളായി സർഗാലയയിലെ സ്റ്റാളിലുണ്ട്. രണ്ട് സ്റ്റാളുകളാണ് ഡൽഹി കുടുംബത്തിന് സർഗാലയയിലുള്ളത്. ഇവരുടെ 42ാം നമ്പർ സ്റ്റാളുകളിൽ സന്ദർശകരുടെ തിരക്കൊഴിഞ്ഞ നേരമില്ല. ഇറാൻ, ഇംഗ്ലണ്ട്, ഇറ്റലി, ശ്രീലങ്ക, ഒമാൻ, അർജൻറീന, ഇൗജിപ്ത്, ബെൽജിയം, കുവൈത്ത് എന്നീ രാജ്യങ്ങളിൽ മുഗൾകലയിലെ ത​െൻറ കരവിരുത് പ്രദർശിപ്പിക്കാൻ മത്ലൂബ് സന്ദർശനം നടത്തിയിട്ടുണ്ട്. ഡൽഹിയിലെ മോഡേൺ സ്കൂൾ, കാൺപുർ െഎ.െഎ.ടി, ഹരിയാനയിലെ ശ്രീരാം സ്കൂൾ തുടങ്ങി ഒേട്ടറെ സ്ഥാപനങ്ങളിൽ മുഗൾ ആർട്ടി​െൻറ ബാലപാഠങ്ങൾ പകർന്നുനൽകുന്ന െഗസ്റ്റ് ഫാക്കൽറ്റി കൂടിയാണ് ഇൗ കലാകാരൻ. അഞ്ചുതവണ സംസ്ഥാന അവാർഡും 2005ൽ ദേശീയ അവാർഡും മത്ലൂബ് കരസ്ഥമാക്കി. 2006ൽ മുഗൾകലയിലെ കഴിവിന് യുെനസ്കോയുടെ സീൽ ഒാഫ് എക്സലൻസ് അവാർഡും ലഭിച്ചു. 2016ൽ അന്താരാഷ്ട്ര ക്രാഫ്റ്റ് കൗൺസിലി​െൻറ അവാർഡും ലഭിച്ചിട്ടുണ്ട്. 30 രൂപ മുതൽ ഒരുലക്ഷം രൂപ വരെ വിലയുള്ള കരകൗശല ഉൽപന്നങ്ങൾ മത്ലൂബ് സർഗാലയയിൽ ഒരുക്കിയിട്ടുണ്ട്. ആഭരണപ്പെട്ടി, കളിക്കോപ്പുകൾ, ഹെയർ ക്ലിപ്പ്, ആഡംബര വിളക്ക്, പാർട്ടീഷ്യൻ ബിഗ് സ്ക്രീൻ തുടങ്ങിയവ സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.