ദലിത് നിയമവിദ്യാർഥിനിയെയും മാതാവിനെയും ആക്രമിച്ചതായി പരാതി

പേരാമ്പ്ര: ബൈക്കിൽ വന്ന യുവാവിന് വഴിമാറിക്കൊടുത്തില്ലെന്ന് ആരോപിച്ച് ദലിത് നിയമവിദ്യാർഥിനിയെയും മാതാവിനെയും കുപ്പി പൊട്ടിച്ചെറിഞ്ഞതായി പരാതി. ഞായറാഴ്ച രാവിലെ പേരാമ്പ്ര പഴയ പെട്രോൾപമ്പിനു സമീപമാണ് സംഭവം. പുതിയോട്ടിൽ താഴം കുന്നുമ്മൽ കെ.എം. ബാബുവി​െൻറ മകളും മൂന്നാംവർഷ നിയമവിദ്യാർഥിനിയുമായ അജിഷ്ന (23), മാതാവ് രജിത (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പേരാമ്പ്ര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള സാംബവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ, ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന കമ്മിറ്റി അംഗം എം.എം. രാഘവൻ എന്നിവർ ഇവരെ സന്ദർശിച്ചു. പ്രതിക്കെതിരെ പട്ടികജാതി/വർഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. താന്നിയോട് ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ താന്നിയോട് ശുദ്ധജല വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി നാടിന് സമർപ്പിച്ചു. 19 ലക്ഷം ചെലവഴിച്ച് നിർമിച്ച പദ്ധതിയിൽനിന്ന് 83 കുടുംബത്തിന് വെള്ളം ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.വി. അനീഷ്, ഉമ്മർ തേക്കത്ത്, ജയേഷ് മുതുകാട്, ഡി. ജോസഫ്, എ.ഡി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.