നീർവാരത്ത് സി.പി.എം-കോൺഗ്രസ് സംഘർഷം * നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്; കട തകർത്തു പനമരം: നീർവാരത്ത് സി.പി.എം കോൺഗ്രസ് സംഘർഷത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. കോൺഗ്രസ് പ്രവർത്തകനായ സജീവെൻറ പച്ചക്കറിക്കട തകർത്താണ് സംഘർഷം തുടങ്ങിയത്്. സംഘർഷത്തിൽ നീർവാരം വാർഡ് മെംബർ പി.ജി. സെബാസ്റ്റ്യൻ, കോൺഗ്രസ് വാർഡ് വൈസ് പ്രസിഡൻറ് സജീവൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. മറ്റു രണ്ട് കോൺഗ്രസ് പ്രവർത്തകരും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാണ്. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് സംഭവം. നീർവാരം ഹൈസ്കൂളിനടുത്തുള്ള സജീവെൻറ പച്ചക്കറിക്കട സംഘടിച്ചെത്തിയ 30ഓളം പേർ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ വാർഡ് മെംബർ സെബാസ്റ്റ്യനെയും അക്രമിച്ചു. കടയിലെ ഗ്ലാസ്, ഫർണിച്ചർ എന്നിവയൊക്കെ തകർക്കപ്പെട്ടിട്ടുണ്ട്. അമ്പതോളം വരുന്ന സി.പി.എം പ്രവർത്തകരാണ് കട അക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. രാത്രി ഏഴരയോടെ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.എൽ. പൗലോസ് എന്നിവരുടെ നേതൃത്തത്തിൽ നീർവാരത്ത് പ്രകടനം നടത്തി. എൽ.ഡി.എഫ് പ്രവർത്തകരും പ്രകടനം നടത്തി. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഇരട്ടിച്ചിരിക്കുകയാണ്. രാത്രി വൈകിയും പൊലീസ് കാവൽ തുടരുന്നു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരുമാസം മുമ്പും നീർവാരത്ത് സി.പി.എം-കോൺഗ്രസ് അസ്വാരസ്യം ഉണ്ടായിരുന്നു. അന്നും ഏതാനും പേർക്ക് മർദനമേറ്റിരുന്നു. ആഭരണം മോഷ്ടിച്ച സംഭവം: വീട്ടുജോലിക്കാരിയെ റിമാൻഡ് ചെയ്തു മാനന്തവാടി: വീട്ടുടമസ്ഥെൻറ പതിനഞ്ചോളം പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ വീട്ടുജോലിക്കാരിയെ റിമാൻഡ് ചെയ്തു. എള്ളുമന്ദം സ്വദേശി പീച്ചങ്കോട് പ്രീതയെയാണ് (34) മാനന്തവാടി കോടതി റിമാൻഡ് ചെയ്തത്. വെള്ളമുണ്ട കൊമ്മയാട് ആനച്ചാലില്‍ സെബാസ്റ്റ്യൻ മാത്യുവിെൻറ വീട്ടിലെ താല്‍ക്കാലിക ജോലിക്കാരിയായിരുന്ന പ്രീതയെ വെള്ളമുണ്ട പൊലീസ് ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥെൻറ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍നിന്നും ഒന്നര ലക്ഷം രൂപയും, നാലു പവന്‍ ആഭരണങ്ങളും കണ്ടെടുത്തതായി വെള്ളമുണ്ട എസ്.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ആഭരണങ്ങള്‍ വിറ്റ വകയിലുള്ള തുകയാണ് ഒന്നരലക്ഷം. എത്ര പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് തുടരന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച മുതലാണ് പ്രീത സെബാസ്റ്റ്യന്‍ മാത്യുവിെൻറ വീട്ടില്‍ ജോലിക്ക് കയറിയത്. ഇൗ കാലയളവിലായിരുന്നു മോഷണം നടത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടത് വീട്ടുടമസ്ഥര്‍ അറിഞ്ഞിട്ടും പ്രീത സംശയങ്ങൾക്കിട നല്‍കാതെ ജോലിയില്‍ തുടരുകയായിരുന്നു. എന്നാല്‍, സംശയം തോന്നിയ വീട്ടുടമസ്ഥര്‍ പൊലീസിന് പരാതി നൽകുകയും, പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പിടിയിലാകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.