നിരവ് -ഉണ്യോട് പാലം യാഥാർഥ്യമാകുന്നു

വളയം: -വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നിരവ്- ഉണ്യോട് പാലം യാഥാർഥ്യമാകുന്നു. നാദാപുരം- മൊകേരി ഡിവിഷനുകളിൽ ഉൾകൊള്ളുന്ന ഈ പാലത്തി​െൻറ നിർമാണത്തിന് ജില്ല പഞ്ചായത്ത് 2017--18 പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷമാണ് അനുവദിച്ചിരുന്നത്. പാലം പ്രവൃത്തിയുടെ ഭരണപരവും സാങ്കേതികവുമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ടെൻഡറിലേക്ക് നീങ്ങിയതായി ജില്ല പഞ്ചായത്ത് മൊകേരി ഡിവിഷൻ മെംബറും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ പി.കെ. സജിത, നാദാപുരം ഡിവിഷൻ മെംബർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു. ബെഡ്ഷീറ്റുകൾ നൽകി കക്കട്ടിൽ: വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥികളും അധ്യാപകരും എടച്ചേരി തണൽ കേന്ദ്രത്തിലെ ഇരുനൂറിൽ പരം അന്തേവാസികൾക്ക് പുതുവത്സര സമ്മാനം നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.- ബെഡ്ഷീറ്റുകൾ ഏറ്റുവാങ്ങി തണൽ പ്രവർത്തകരെ ഏൽപിച്ചു. എം. ബൈജു അധ്യക്ഷത വഹിച്ചു. തണൽ പ്രവർത്തകരായ മുകുന്ദൻ മാസ്റ്റർ, കെ.കെ. വിജീഷ്, പാറക്കൽ ബാബു, ഷാജി തുടങ്ങിയവർ സംസാരിച്ചു. വി.പി. ശ്രീജ സ്വാഗതവും ടി.കെ. സജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.