കോഴിക്കോടൻ ചലച്ചിത്രഗ്രന്ഥ പുരസ്കാരം നീലന്

കോഴിക്കോട്: ചലച്ചിത്ര നിരൂപകൻ കോഴിക്കോട​െൻറ സ്മരണക്കായി സ്മാരക സമിതി ഏർപ്പെടുത്തിയ 10ാമത് ചലച്ചിത്രഗ്രന്ഥ പുരസ്കാരത്തിന് മാധ്യമപ്രവർത്തകൻ നീല​െൻറ 'സിനിമ സ്വപ്നം ജീവിതം' എന്ന കൃതി അർഹമായി. 10,001 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം അദ്ദേഹത്തി​െൻറ 11ാം ചരമവാർഷികദിനമായ ജനുവരി 20ന് വൈകീട്ട് 5.30ന് കെ.പി. കേശവമേനോൻ ഹാളിൽ കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി കൈമാറും. കെ.എൽ. ശ്രീകൃഷ്ണദാസ് ചെയർമാനും പി.പി. കൃഷ്ണദാസ്, ജെ.ആർ. പ്രസാദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. പ്രേംജിയുടെ മകനായ നീലൻ നാലു പതിറ്റാണ്ടായി മാധ്യമപ്രവർത്തനരംഗത്തുണ്ട്. സ്മാരക സമിതി ചെയർമാൻ പി.ആർ. നാഥൻ, സെക്രട്ടറി ജെ.ആർ. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. caption 1 photo: neelan.jpg കോഴിക്കോടൻ സ്മാരക പുരസ്കാരം നേടിയ നീലൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.