നിലമ്പൂർ: വിവാഹസംഘം സഞ്ചരിച്ച കാര്‍ നാടുകാണി ചുരത്തില്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പത്തനംതിട്ട കൊച്ചുവടവന സെലിന്‍ റോയി (47), മകന്‍ ക്രിസ് റോയി (24), സഹോദരഭാര്യ കോഴിക്കോട് നല്ലളം ജസിന്‍ നിവാസ് ഗ്രേസി (46), മകന്‍ ജസിന്‍ (20), അര്‍ഷിന്‍ സന്തോഷ് (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുരത്തിലെ അമ്പലമുക്കിന് സമീപം തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ എട്ട് മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗൂഡല്ലൂരിന് സമീപം ഉപ്പട്ടിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. വഴിക്കടവ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. nbr photo 3 nadukani നാടുകാണി ചുരത്തിൽ അപകടത്തിൽപ്പെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.