ഒന്നര മാസത്തിനുള്ളിലെ മൂന്നാമത്തെ കൊക്കെയ്ൻ വേട്ട

നെടുമ്പാശ്ശേരി: ഒന്നര മാസത്തിനുള്ളിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടക്കുന്ന മൂന്നാമത്തെ കൊക്കെയ്ൻ വേട്ടയാണ് തിങ്കളാഴ്ചയിലേത്. നവംബർ 19ന് 15 കോടിയുടെ കൊക്കെയ്നുമായി പരഗ്വായ് സ്വദേശി പിടിയിലായിരുന്നു. ശരീരത്തിൽ കെട്ടിവെച്ചാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നത്. മൂന്ന് വിമാനത്താവളങ്ങളിൽ പരിശോധന നടന്നിട്ടും മയക്കുമരുന്ന്് കണ്ടെത്താനായില്ല. ബ്രസീലിൽനിന്ന് കയറിയ ഇയാൾ ദുബൈയിൽ ഇറങ്ങി വിമാനം മാറിക്കയറുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ ഇറങ്ങിയപ്പോഴും ഇയാൾ പിടിക്കപ്പെട്ടില്ല. ആഭ്യന്തര യാത്രക്കാരനായി ഗോവയിലേക്ക് പോകാൻ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ദേഹപരിശോധനക്കിടെ സംശയം തോന്നിയ സി.ഐ.എസ്.എഫുകാർ വസ്ത്രങ്ങൾ അഴിച്ചുപരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന്്് കണ്ടെത്തിയത്. ഡിസംബർ 14ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് നാർേകാട്ടിക് കൺേട്രാൾ ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി വെനിസ്വേല സ്വദേശിെയ പിടികൂടിയത്. ഇയാളിൽനിന്ന് അഞ്ചുകോടിയുടെ കൊക്കെയ്നാണ് പിടിച്ചെടുത്തത്. 101 കൊക്കെയ്ൻ ഗുളികകളാണ് ഇയാൾ വിഴുങ്ങിയിരുന്നത്. പിടിക്കപ്പെട്ട രണ്ടുപേരും ബ്രസീലിൽനിന്നാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.