അഖില കേരള കമ്പവലി മത്സരത്തി​െൻറ രജിസ്​ഷ്രേൻ ആരംഭിച്ചു

അഖില കേരള കമ്പവലി മത്സരത്തി​െൻറ രജിസ്ട്രേഷൻ ആരംഭിച്ചു കക്കോടി: വി-തേർട്ടീൻ കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന അഖില കേരള കമ്പവലി മത്സരത്തി​െൻറ രജിസ്ട്രേഷൻ ആരംഭിച്ചു. ഇൗ മാസം 13ന് കക്കോടി പയ്യപ്പള്ളി ഗ്രൗണ്ടിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. കമ്പവലി അസോസിയേഷ​െൻറ നേതൃത്വത്തിൽ ഏകീകൃത മാനദണ്ഡങ്ങളോടെ തൂക്കടിസ്ഥാനത്തിലാണ് മത്സരം. പകലും രാത്രിയുമായാണ് മത്സരം. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതകളുടെ പ്രദർശന മത്സരവും നടക്കും. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 9895164934
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.