റേഷൻ വ്യാപാരികൾ ധർണ നടത്തി

റേഷൻ വ്യാപാരികൾ ധർണ നടത്തി കോഴിക്കോട്: വേതന കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ചും വേതനപാക്കേജിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച റേഷൻ വ്യാപാരികൾ ജില്ല ട്രഷറി ഒാഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പുതുക്കോട് രവി അധ്യക്ഷത വഹിച്ചു. പരീത് കോക്കല്ലൂർ, ഇല്ലക്കണ്ടി ബഷീർ, എം.പി. സുനിൽകുമാർ, പി. മനോജ്, ടി. ജയപ്രകാശൻ, ഇ. ശ്രീജൻ, ടി.എം. അശോകൻ എന്നിവർ സംസാരിച്ചു. പി. അരവിന്ദൻ സ്വാഗതവും പി.കെ. സതീശൻ നന്ദിയും പറഞ്ഞു. എം.എ. നസീർ, കെ. ശിവരാമൻ, പി.എ. റഷീദ്, പി. മോഹൻദാസ്, പി. രഘൂത്തമകുറുപ്പ് എന്നിവർ ധർണക്ക് നേതൃത്വം നൽകി. പടം: ct 4 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ ജില്ല ട്രഷറി ഒാഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.