കുറ്റിച്ചിറ ഗവ. സ്‌കൂള്‍ ഇൻറര്‍ലോക്ക് പ്രവര്‍ത്തന ഉദ്ഘാടനം

കുറ്റിച്ചിറ: കുറ്റിച്ചിറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇൻറര്‍ലോക്ക് പ്രവൃത്തിയുടെ ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ െചലവഴിച്ചാണ് സ്‌കൂള്‍ മുറ്റവും പാര്‍ക്കിങ് ഏരിയയും ഇൻറര്‍ ലോക്ക് ചെയ്തത്. വാര്‍ഡ് കൗണ്‍സിലര്‍ കുമാരി സി.പി. ശ്രീകല അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് പി.കെ. നാസര്‍, കെ.പി. അബ്ദുല്ല കോയ, കെ. മൊയ്തീന്‍ കോയ, എം.ടി. മുഹമ്മദ് കോയ, കെ. മൊയ്തീന്‍, വി.എസ്. ഷൈജു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പൽ പി. അബൂബക്കര്‍ നന്ദി പ്രകാശിപ്പിച്ചു. MK Muneer Inauguration കുറ്റിച്ചിറ ഗവ. ജി.വി.എച്ച്.എസ്.എസ് ഇൻറര്‍ലോക്ക് പ്രവര്‍ത്തനങ്ങൾ എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. കൗണ്‍സിലര്‍ സി.പി. ശ്രീകല, പി.ടി.എ പ്രസിഡൻറ് പി.കെ. നാസര്‍ എന്നിവര്‍ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.