കോഴിക്കോട്: സൗത്ത് നിയോജകമണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി 'ശുദ്ധി'സമ്പൂര്‍ണ മാലിന്യമുക്തം പരിപാടിക്ക് ബുധനാഴ്ച തുടക്കം. പദ്ധതി പ്രഖ്യാപനവും ചാലപ്പുറം മാതൃക ശുദ്ധി വാര്‍ഡ് പ്രഖ്യാപനവും ഉണ്ടാകും. വൈകീട്ട് 4.30ന് ചലച്ചിത്രതാരം പത്മപ്രിയ പദ്ധതി പ്രഖ്യാപനം നടത്തും. എം.കെ. മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല കലക്ടര്‍ യു.വി. ജോസ്, ചലച്ചിത്ര താരങ്ങളായ ജോയ് മാത്യു, വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ സംബന്ധിക്കും. പിന്നണി ഗായിക അപര്‍ണ നയിക്കുന്ന ഗസല്‍ സന്ധ്യയും നടക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ച് ഉപകരണങ്ങള്‍ നല്‍കിയും അജൈവ മാലിന്യങ്ങള്‍ കൃത്യമായി വീടുകളില്‍ നിന്ന് ശേഖരിച്ചും സമ്പൂര്‍ണ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതിയാണ് ശുദ്ധി. വാര്‍ത്തസമ്മേളനത്തില്‍ എം.കെ. മുനീര്‍ എം.എല്‍.എ, കണ്‍വീനര്‍ സി.ടി. സക്കീര്‍ ഹുസൈന്‍, കെ. മൊയ്തീന്‍കോയ, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.