ചാലിയം: ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്‌കൂൾ 1992 ബാച്ച് വിദ്യാർഥികൾ ബാച്ച് 92 @ സിൽവർ ജൂബിലി എന്ന പേരിൽ കാൽനൂറ്റാണ്ടിനുശേഷം ഒത്തുചേർന്നു. സംഗമം അന്നത്തെ സ്‌കൂൾ ഹെഡ്മാസ്റ്റർ എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യു. കലാനാഥൻ, ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അണ്ടിപറ്റ് ബാബു എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ഷീന, അതിർത്തിരക്ഷാസേനയിലെ ഉന്നത സേവനത്തിന് ഹെഡ് കോൺസ്റ്റബ്ൾ സി. ദിനേശ്, സ്കൂൾ പൂർവവിദ്യാർഥി മഹാസംഗമത്തിന് മുന്നിട്ടിറങ്ങിയ പി.ടി.എ പ്രസിഡൻറ് കെ.പി. അഷ്റഫ് എന്നിവരെ ആദരിച്ചു. അംഗങ്ങൾക്കായി വിവിധ വിനോദപരിപാടികളും കുട്ടികൾക്കായി കലാപരിപാടികളും അരങ്ങേറി. മത്സരങ്ങൾക്ക് ഡോ. പ്രദീപും സോനയും നേതൃത്വം നൽകി. ഫാസിജ-ഉബൈദ് ദമ്പതികളെ കൂട്ടായ്മയിലെ നല്ല ദമ്പതികളായി തിരഞ്ഞെടുത്തു. കെ.എം. രജിത് സ്വാഗതവും വി. യൂസുഫ് നന്ദിയും പറഞ്ഞു. 1992 batch.jpg ഉമ്പിച്ചി ഹാജി സ്കൂൾ ബാച്ച് 92 സിൽവർ ജൂബിലി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.