മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നു

വൈത്തിരി: മധു എന്ന ആദിവാസി യുവാവിനെ മർദിച്ചുകൊന്ന സംഭവത്തിൽ സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. പൊതുയോഗവും പ്രകടനവും നടത്തി. കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.കെ. ബാബു, സി.എച്ച്. മമ്മി, എൽസി ജോർജ്, എം.വി. വിജേഷ്, എസ്. ചിത്രകുമാർ എന്നിവർ സംസാരിച്ചു. കെ.എ. ജോഷി, സതീഷ്, ഷൈജു എന്നിവർ നേതൃത്വം നൽകി. SUNWDL12 സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനം വാളാട്: മോഷണകുറ്റമാരോപിച്ച് ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വി.ജെ. ടോമി ഉദ്ഘാടനം ചെയ്തു. എൻ.എം. ആൻറണി അധ്യക്ഷത വഹിച്ചു. പി.ടി. ബേബി, വി. സുരേഷ് കുമാർ, എൻ.എം. സണ്ണി എന്നിവർ സംസാരിച്ചു. കൽപറ്റ: മധുവി​െൻറ കൊലപാതകത്തിന് കൂട്ടുനിന്ന വനം-പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.െഎ (എം.എൽ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ആദിവാസികളുടെ ഭൂമി ആദിവാസികൾക്കുതന്നെ തിരിച്ചുനൽകുക, ആദിവാസി ക്ഷേമ ഫണ്ടുകൾ തട്ടിയെടുക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ ജനങ്ങൾ അണിനിരക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പാർട്ടി ജില്ല സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. പി.എം. േജാർജ്, പി.കെ. ബാബു, വർഗീസ് വേട്ടക്കാട്ടിൽ എന്നിവർ സംസാരിച്ചു. കെ. നസിറുദ്ദീൻ സ്വാഗതവും പി.ടി. പ്രേമാനന്ദ് നന്ദിയും പറഞ്ഞു. കൽപറ്റ: മധുവി​െൻറ കൊലപാതകത്തിന് കാരണക്കാരായവരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് കേരള ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കോടികൾ കട്ടുമുടിച്ചവർ സമൂഹത്തിൽ മാന്യന്മാരായി വിലസുേമ്പാൾ വിശപ്പുമാറ്റാൻ വഴിതേടിയിറങ്ങിയ മധുവിനെ പോലെയുള്ളവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അപലപനീയമാണ്. ആദിവാസികളും മനുഷ്യരാണ്. പ്രതിഷേധ പ്രകടനത്തിന് കെ.ആർ. രമേശൻ, വി.കെ. വിനു, പ്രേംകുമാർ, ദാസൻ, സുരേഷ്, സുകുമാരൻ, ഷൈജു എന്നിവർ നേതൃത്വം നൽകി. കോളിമരച്ചുവട്ടിൽ എം.എസ്.എഫ് ആത്മവിമര്‍ശന സംഗമം പനമരം: മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് 'സുഭിക്ഷതയുടെ മധുനുകരുന്നവരോട് വിശപ്പി​െൻറ മധു പകരുന്നത്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മവിമര്‍ശന സംഗമം സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ പടപൊരുതിയതി​െൻറ പേരില്‍ തലക്കല്‍ ചന്തുവിനെ പിടികൂടി വധിച്ച കോളി മരച്ചുവട്ടില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിശപ്പകറ്റാന്‍ ഭക്ഷണം എത്തിക്കാന്‍ കഴിയാത്തവരാണ് സദാചാര പൊലീസ് ചമഞ്ഞിരിക്കുന്നത്. ത‍​െൻറ ചുറ്റുപാടിലെ പാവപ്പെട്ടവനു നേരെ കണ്ണടക്കില്ലെന്ന് പ്രതിജ്ഞയെടുത്താണ് തലക്കല്‍ ചന്തു സ്‌ക്വയറില്‍ സംഘടിപ്പിച്ച ആത്മവിമര്‍ശന സംഗമം സമാപിച്ചത്. എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി.സി. ലുഖ്മാനുല്‍ ഹക്കീം, ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, ദലിത് ലീഗ് മണ്ഡലം ട്രഷറര്‍ ചാപ്പന്‍ പനമരം, നിയാസ് മടക്കിമല, റമീസ് പനമരം, റിന്‍ഷാദ് മില്ല്മുക്ക്, ഫായിസ് തലക്കൽ, അര്‍ഷാദ്, ഉവൈസ് എന്നിവർ സംസാരിച്ചു. SUNWDL22 എം.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആത്മവിമര്‍ശന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ് ഉദ്ഘാടനം ചെയ്യുന്നു ------------------------------------------------------ സർക്കാർ ആശുപത്രികളിൽ ഐ.സി.യു ആംബുലൻസ് ലഭ്യമാക്കണം കൽപറ്റ: അപകടത്തിൽപെടുന്നവർക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കിയശേഷം എത്രയും സുരക്ഷിതമായും വേഗത്തിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് എത്തിക്കാൻ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഐ.സി.യു ആംബുലൻസുകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് കിസാൻ ജനത ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് മെഡിക്കൽ കോളജ് നിർമാണം അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റു സ്ഥലങ്ങളിലും എത്തിക്കാൻ മതിയായ സൗകര്യം ജില്ലയിൽ ഏർപ്പെടുത്തേണ്ടതുണ്ട്. കോഴിക്കോട് നിന്നും ഐ.സി.യു സൗകര്യമുള്ള ആധുനിക ആംബുലൻസ് ജില്ലയിൽവന്ന് തിരിച്ചുപോകണമെങ്കിൽ 15,000 രൂപയിലധികം െചലവ് വരും. കൽപറ്റ ജനറൽ ആശുപത്രിയിൽ എം.ഐ. ഷാനവാസ് എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ചും ജില്ല ആശുപത്രിയിലും ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും എം.എൽ.എമാരുടെ ഫണ്ട് ഉപയോഗിച്ചും വ​െൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമാക്കണം. അല്ലെങ്കിൽ അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ ഇനിയും നഷ്ടമാകും. ജില്ല പ്രസിഡൻറ് വി.പി. വർക്കി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.ഒ. ദേവസി, എം.കെ. ബാലൻ, കെ.കെ. രവി, പി.സി. മാത്യു, സി.ഒ. വർഗീസ്, പി.വി. വർധമാനൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളജ്: സർക്കാർ അലംഭാവം വെടിയണം സുൽത്താൻ ബത്തേരി: യു.ഡി.എഫ് സർക്കാർ വയനാടിനായി അനുവദിച്ച സർക്കാർ മെഡിക്കൽ കോളജ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് കേരള കർഷക തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സുൽത്താൻ ബത്തേരിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ദിവസേന ആദിവാസികളും തൊഴിലാളികളും സാധാരണക്കാരും ചികിത്സക്കായി ഇതര ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ദുരവസ്ഥയാണുള്ളത്. ജില്ലയിൽ കിടത്തി ചികിത്സയുള്ള മുഴുവൻ ആശുപത്രികളെയും ആരോഗ്യ ഇൻഷുറൻസ് (ആർ.എസ്.ബി.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും േയാഗം ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെയും കണ്ണൂരിലെയും കൊലപാതകങ്ങളിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.പി. കുഞ്ഞിമുഹമ്മദി​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സംസ്ഥാന ട്രഷറർ പാറക്ക മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ഹംസ മലപ്പുറം, സി. മുഹമ്മദ് ഇസ്മായിൽ, വി.കെ. കുഞ്ഞായിൻ കുട്ടി മാസ്റ്റർ, കെ. അബ്ദുറഹിമാൻ, പാറക്കൽ മുഹമ്മദ്, മുഹമ്മദ് അച്ചിപ്ര, പി.കെ. മൊയ്തീൻകുട്ടി, പി.കെ. ആലി, വി.കെ. അബ്ദുല്ല ഹാജി, മായൻ പടയൻ, അബു ഗൂഡലായി, സി. അലവിക്കുട്ടി, കെ.വി. അബു, പി.കെ. ഹുസൈൻ, എം.കെ. അലി, സി. മൂസ്സ, പി.എം. അഷ്റഫ്, മൊയ്തീൻകുട്ടി, സി.കെ. ഹാരിഫ്, സി. അബ്ദു റഹിമാൻ, പി.ടി. അലവിക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.