ജനസൗഹൃദ വില്ലേജുകൾ ഒരുക്കുമെന്ന്​ ശശീന്ദ്രൻ

കോഴിക്കോട്: ജില്ലയിലെ 40 വില്ലേജ് ഓഫിസുകൾ ജനസൗഹൃദ വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന് നടപടികൾ പൂർത്തിയായി വരുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 118 പേർക്ക് ധനസഹായം വിതരണം ചെയ്തു. 57 പേർക്ക് പട്ടയവും 128 പേർക്ക് നാഷനൽ ഫാമിലി ബെനഫിറ്റ് സ്കീമിലുൾപ്പെടുത്തി ധനസഹായവും മന്ത്രി വിതരണം ചെയ്തു. മികച്ച സേവനത്തിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, തഹസിൽദാർ ഇ. അനിത കുമാരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ആശാദേവി, സി.ആർ.സി ഡയറക്ടർ റോഷൻ ബിജ്്ലി എന്നിവർക്ക് ഗുഡ് സർവിസ് എൻട്രി നൽകി അനുമോദിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.കെ.സി. മമ്മദ്കോയ, പുരുഷൻ കടലുണ്ടി, പി.ടി.എ. റഹീം, ഇ.കെ.വിജയൻ, സി.കെ. നാണു, കെ. ദാസൻ, അസി. കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ യു.വി. ജോസ് സ്വാഗതവും എ.ഡി.എം ടി. ജനിൽകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.