കോടഞ്ചേരി: അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് മന്ത് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിെൻറ മൊബൈൽ മെഡിക്കൽ ടീം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. വേഞ്ചേരി, കോടഞ്ചേരി, കണ്ടപ്പഞ്ചാൽ എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ കേന്ദ്രങ്ങളിൽ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. മുഴുവൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യവും ശുചിത്വവും പാലിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഹാളിൽ കെട്ടിട ഉടമകളുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി പറക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ചിന്ന അശോകൻ, ടെസി ഷിബു, പഞ്ചായത്ത് സെക്രട്ടറി കെ. ലുഖ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മന്ത് രോഗം ബാധിച്ചവർക്കുള്ള ചികിത്സ ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ എല്ലാ ക്യാമ്പുകളിലും ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഹൈഫ മൊയ്തീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.