ബാങ്കുകളുടെ ലയനം സാധാരണ ഇടപാടുകാരെ ബാധിച്ചു -സി.എച്ച്. വെങ്കിടാചലം കോഴിക്കോട്: അസോസിയേറ്റ് ബാങ്കുകളുടെ ലയനം സാധാരണ ഇടപാടുകാരെയും ചെറുകിട സംരംഭകരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൻകിട കോർപറേറ്റുകളുടെ ഭാരിച്ച കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്ര ഭരണകൂടം സാധാരണക്കാരുടെ പിച്ചച്ചട്ടിയിൽ ൈകയിട്ടുവാരുകയാണ്. രാജ്യത്തിെൻറ സാമ്പത്തികവളർച്ചയെ സഹായിക്കുന്ന ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനാണ് കേന്ദ്രഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന തിരിമറി സംബന്ധിച്ച് റിസർവ് ബാങ്ക് ഗവർണർ മൗനം പാലിക്കുകയാണ്. റിസർവ് ബാങ്ക് വലിയ പരാജയമാണെന്ന് തെളിയുകയാണ്. വാർത്ത സമ്മേളനത്തിൽ സി.ഡി. ജോസൺ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, കെ.വി. സൂരി, രാംപ്രകാശ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.