ആർസു ഗാന്ധിയൻ സ്​റ്റഡീസ്​ വിസിറ്റിങ്​ പ്രഫസർ

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർ േഫാർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചി​െൻറ വിസിറ്റിങ് പ്രഫസറായി ഡോ. ആർ. സുരേന്ദ്രനെ (ആർസു) നിയമിച്ചു. മൂന്നു വർഷമാണ് സേവനകാലം. നേരത്തെ, യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമായിരുന്നു. മഹാത്മജിയുടെ ജീവിതത്തെയും കാലഘട്ടത്തെയും കുറിച്ച് ഹിന്ദിയിലും മലയാളത്തിലുമായി പത്ത് കൃതികൾ രചിച്ചിട്ടുണ്ട്. ഭാരത് സർക്കാറി​െൻറ ഗാന്ധി സ്മൃതിദർശൻ സമിതി, മധ്യപ്രദേശ് സർക്കാർ, മധ്യ ഭാരത് ഹിന്ദി സാഹിത്യ സമിതി ഇൻഡോർ എന്നിവയുടെ ഗാന്ധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മഹാത്മജിയുടെ ആശയലോകം, മഹാത്മജി എഴുത്തുകാരുടെ മനസ്സിൽ, ഗാന്ധിചൈതന്യം, രാഷ്ട്രത്തെ അറിയുക, രാഷ്ട്രപിതാവിനെ അറിയുക, മഹാത്മജിയുടെ കർമപഥങ്ങൾ, മഹാത്മജി കർമയോഗികളാക്കിയ കേരളീയർ എന്നിവയാണ് മലയാള കൃതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.